യുവദമ്പതികളുടെ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം 
Kerala

കൊടുങ്ങല്ലൂരില്‍ യുവദമ്പതികളുടെ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം; കേസ്

ഫ്രിഡ്ജില്‍ ചെറിയ പെട്ടിക്കുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഫ്‌ളാറ്റിലെ ഫ്രിഡ്ജില്‍ നിന്നും ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ചാത്തേടത്ത് പറമ്പിലുള്ള ഫ്‌ലാറ്റില്‍ താമസിക്കുന്ന യുവദമ്പതികളുടെ മുറിയില്‍ നിന്നാണ് മൂന്ന് മാസത്തോളം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. ഫ്രിഡ്ജില്‍ ചെറിയ പെട്ടിക്കുള്ളില്‍ സൂക്ഷിച്ച നിലയിലായിരുന്നു മൃതദേഹം.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. താന്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നതായും, ഇക്കഴിഞ്ഞ ഇരുപതാം തിയ്യതി വയറുവേദന അനുഭവപ്പെടതിനെ തുടര്‍ന്ന് മാസം തികയാതെ പ്രസവിക്കുകയും, നഴ്സിംഗ് പഠിച്ചിട്ടുള്ളതുകൊണ്ട് ഭ്രൂണം സ്വയം വേര്‍പ്പെടുത്തുകയും ചെയ്തതായി യുവതി പൊലീസിന് മൊഴി നല്‍കി.

ഭ്രൂണം കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചതെന്നും യുവതി പൊലിസിനോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് കേസെടുത്തതായി പൊലിസ് അറിയിച്ചു.

Body of unborn child recovered from refrigerator in Kodungallur flat; investigation underway

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൗരത്വം തെളിയിക്കാന്‍ പാസ്‌പോര്‍ട്ടല്ലെങ്കില്‍ മറ്റെന്താണ് വേണ്ടത്? ദേശീയതയും പൗരത്വവും തമ്മില്‍ വ്യത്യാസമെന്ത്‌?

'ഈ ചിരിക്കാണ് സാം ഞങ്ങൾ കാത്തിരുന്നത്', അന്ന് പൊതുവേദിയിൽ പൊട്ടിക്കരഞ്ഞു; കഠിനാധ്വാനത്തിലൂടെ ജീവിതം തിരിച്ചുപിടിച്ച് സാമന്ത, കയ്യടി

സായ് സുദര്‍ശന് സെഞ്ച്വറി, ജുറേലിനും റഷീദിനും അര്‍ധ സെഞ്ച്വറി; ഇന്ത്യ എ ടീം 333ല്‍

'എനിക്ക് എന്നും ചീറ്റ് ഡേ ആണ്, ചപ്പാത്തി തൊടാറില്ല പക്ഷെ ചോറ് കഴിക്കും'

എഫ്‌‌സിആർഎ ചട്ട ഭേദഗതി ന്യൂനപക്ഷ വേട്ട ലക്ഷ്യമിട്ടുള്ളത്; അടിയന്തരമായി പിൻവലിക്കണമെന്ന് മുഖ്യമന്ത്രി