Bose Krishnamachari quit KMB following sexual harassment complaint: Biennale chairperson . 
Kerala

കൊച്ചി ബിനാലെ: ബോസ് കൃഷ്ണമാചാരി രാജിവെച്ചത് ലൈംഗികാരോപണത്തെ തുടര്‍ന്ന്

ഫൗണ്ടേഷന്റെ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി (ഐസിസി)ക്ക് മുന്നില്‍ കൃഷ്ണമാചാരിക്കെതിരെ ലൈംഗിക പീഡന പരാതി ലഭിച്ചിട്ടുണ്ടെന്നാണ് വേണു വാസുദേവന്റെ പ്രതികരണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ (കെഎംബി) പ്രസിഡന്റ് സ്ഥാനത്ത് നിന്നും ബോസ് കൃഷ്ണമാചാരി രാജിവച്ചത് ലൈംഗിക പീഡന പരാതിയ്ക്ക് പിന്നാലെ. കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ വേണു വാസുദേവന്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 'ഫൗണ്ടേഷന്റെ ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി (ഐസിസി)ക്ക് മുന്നില്‍ കൃഷ്ണമാചാരിക്കെതിരെ ലൈംഗിക പീഡന പരാതി ലഭിച്ചിട്ടുണ്ടെന്നാണ് വേണു വാസുദേവന്റെ പ്രതികരണം.

ഡിസംബര്‍ അവസാനവാരം നടന്ന സംഭവത്തില്‍ ജനുവരി ആദ്യവാരത്തിലാണ് പരാതി ലഭിച്ചത്. ഐസിസിക്ക് മുന്നിലുള്ള പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ പറഞ്ഞു. എന്നാല്‍ വേണു വാസുദേവന്റെ വെളിപ്പെടുത്തല്‍ കൃഷ്ണമാചാരി തള്ളി.

തനിക്കെതിരെ ഒരിടത്തും പരാതിയില്ലെന്നാണ് കൃഷ്ണമാചാരിയുടെ പ്രതികരണം. കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്നുള്ള രാജിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആരോപണങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. തനിക്ക് എതിരെ ഒരിടത്തും പരാതികളില്ല, ഒരു തരത്തിലുള്ള നിയമ നടപടികളും പുരോഗമിക്കുന്നില്ലെന്നും കൃഷ്ണമാചാരി പ്രസ്താവനയില്‍ അറിയിച്ചു. 'കൊച്ചി-മുസിരിസ് ബിനാലെയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും ട്രസ്റ്റി ബോര്‍ഡില്‍ നിന്നും സ്ഥാനമൊഴിയാനുള്ള തീരുമാനം വ്യക്തിപരമായ കാരണങ്ങളാലാണ്. ഇക്കാര്യം രാജി സമയത്ത് ഔദ്യോഗികമായി തന്നെ അറിയിച്ചിരുന്നു എന്നും അദ്ദേഹം വിശദീകരിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12 ന് ആരംഭിച്ച ബിനാലെയുടെ ആറാമത് പതിപ്പ് നിലവില്‍ പുരോഗമിക്കുന്നതിനിടെ ആയിരുന്നു 2026 ജനുവരി 14ന് ആണ് കൃഷ്ണമാചാരി രാജിവെച്ചത്. കുടുംബപരമായ കാരണങ്ങളാലാണ് രാജി എന്നായിരുന്നു അന്ന് നല്‍കിയിരുന്ന വിശദീകരണം.

A sexual harassment complaint against artist Bose Krishnamachari was "one of the reasons" for his resignation from the post of president of Kochi-Muziris Biennale (KMB) in January, Kochi Biennale Foundation chairperson Venu Vasudevan said.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രി: പി ജെ കുര്യന്‍

അമിത സ്മാർട്ട്ഫോൺ ഉപയോ​ഗം നിങ്ങളുടെ ഭക്ഷണശീലത്തെ താറുമാറാക്കും, സ്വന്തം രൂപത്തോട് അസംതൃപ്തി തോന്നിപ്പിക്കും, പഠനം

വീടിനുള്ളിലെ ദുർഗന്ധം മാറ്റാം

'ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണം'; അഭിനേതാക്കൾ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് രൺവീറിനോട് ഹൈക്കോടതി

'സാമുദായിക ഐക്യത്തെ തകര്‍ക്കുന്ന ഉള്ളടക്കം'; തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലെ ബിജെപി സീലിനെ വിമർശിച്ച സോഷ്യല്‍ മീഡിയ അക്കൗണ്ടുകൾക്ക് നോട്ടീസ്

SCROLL FOR NEXT