മര്‍ദ്ദനമേറ്റ് മരിച്ച മൂന്നരവയസുകാരന്‍/ടെലിവിഷന്‍ ചിത്രം 
Kerala

മൂന്നരവയസുകാരന്റെ ഹൃദയത്തിലും തലച്ചോറിലും ചതവും മുറിവുകളും; മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റ്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

സംഭവത്തിനു പിന്നാലെ മുങ്ങിയ രണ്ടാനച്ഛന്‍ അര്‍മാനെ പൊലീസ് പാലക്കാടുനിന്ന് അറസ്റ്റ് ചെയ്തു. 

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: തിരൂരില്‍ മൂന്നര വയസുകാരന്‍ ഷെയ്ക്ക് സിറാജ് മരിച്ചത് ക്രൂരമര്‍ദ്ദനമേറ്റന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മരിച്ച മൂന്നരവയസുകാരന്റെ ഹൃദയത്തിലും തലച്ചോറിലും മറ്റ് ആന്തരിക അവയവങ്ങളിലും ചതവും മുറിവുകളും കണ്ടെത്തി. രണ്ടാനച്ഛന്‍ അര്‍മാനാണു മര്‍ദിച്ചതെന്ന് അമ്മ മുംതാസ് ബീഗം മൊഴി നല്‍കിയിരുന്നു. സംഭവത്തിനു പിന്നാലെ മുങ്ങിയ രണ്ടാനച്ഛന്‍ അര്‍മാനെ പൊലീസ് പാലക്കാടുനിന്ന് അറസ്റ്റ് ചെയ്തു. 

സിറാജിന്റെ ഹൃദയത്തിലും ഇരു വൃക്കകളിലും ചതവിനൊപ്പം മുറിവുകളുമുണ്ട്. തലയിലും ദേഹത്തും ചവിട്ടും മര്‍ദനവുമേറ്റെന്നാണു നിഗമനം. ഷെയ്ക്ക് സിറാജിനെ പ്രവേശിപിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കു സംശയം തോന്നിയതോടെയാണ് അര്‍മാന്‍ സ്ഥലത്തുനിന്നു മുങ്ങിയത്. പ്രതിയെ തിരൂര്‍ പൊലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്. മുംതാസ് ബീഗവും പൊലീസിന്റെ കസ്റ്റഡിയിലാണ്.

ബംഗാളില്‍ നിന്നെത്തിയതാണ് ഷെയ്ക്ക് സിറാജിന്റെ കുടുംബം. ചെമ്പ്ര ഇല്ലപ്പാടത്തെ വാടക ക്വാര്‍ട്ടേഴ്‌സിലാണു താമസിക്കുന്നത്. പത്തു ദിവസം മുന്‍പാണ് ഇവിടെ താമസം ആരംഭിച്ചത്. ഷെയ്ക്ക് സിറാജിന്റെ പിതാവ്, മുംതാസ് ബീഗവുമായുളള വിവാഹ ബന്ധം വേര്‍പെടുത്തിയതോടെയാണ് അര്‍മാനുമായുള്ള പുനര്‍വിവാഹം നടന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ

തൃശൂരിലെ സർക്കാർ സ്ഥാപനങ്ങളിൽ അവസരം; വനിതാ സെക്യൂരിറ്റി മുതൽ നഴ്‌സ് വരെ ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം !

വരുന്നു പെന്‍ഷനൊപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സും, ടോപ്പ്- അപ്പ് സൗകര്യം; എന്താണ് എന്‍പിഎസ് സ്വാസ്ഥ്യ?