പാര്‍ട്ടി പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്ത കേസില്‍ പിടിയിലായ സിപിഎം നേതാക്കള്‍ 
Kerala

വീട്ടില്‍ അതിക്രമിച്ച് കയറി പാര്‍ട്ടി പ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തു; സിപിഎം നേതാക്കള്‍ പിടിയില്‍

വടകരയില്‍ ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പീഡിപ്പിച്ച കേസിലെ പ്രതികളായ സിപിഎം നേതാക്കള്‍ പിടിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വടകരയില്‍ ബ്രാഞ്ച് കമ്മിറ്റി അംഗത്തെ പീഡിപ്പിച്ച കേസിലെ പ്രതികളായ സിപിഎം നേതാക്കള്‍ പിടിയില്‍. മുളിയേരി ബ്രാഞ്ച് സെക്രട്ടറി പി പി ബാബുരാജിനെയും ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി ടി പി ലിജീഷിനെയും കരിമ്പനപ്പാലത്ത് നിന്നുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

വീട്ടില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തി പലതവണ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ശനിയാഴ്ചയാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. പരാതിക്കാരിയുടെ വിശദമായ മൊഴിയെടുത്തിരുന്നു. വൈദ്യപരിശോധനയ്ക്കും വിധേയമാക്കി. എന്നാല്‍ പ്രതികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതായി കെ കെ രമ എംഎല്‍എ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ പിടികൂടിയത്.

ഇതിനിടെ പ്രതികളെ രക്ഷപെടാന്‍ അനുവദിക്കരുതെന്ന ആവശ്യം പാര്‍ട്ടിക്കുള്ളിലും ശക്തമായിരുന്നു. നിരന്തര പീഡനം നടന്നിട്ടും കേസ് ഒത്തുതീര്‍പ്പാക്കാനാണ് പ്രാദേശിക നേതൃത്വത്തിലെ ചിലര്‍ ശ്രമിച്ചതെന്ന്് ആക്ഷേപം ഉയര്‍ന്നിരുന്നു. പാര്‍ട്ടിയില്‍ നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് പരാതിക്കാരി പൊലീസിനെ സമീപിച്ചതെന്നും സൂചനയുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT