അക്ഷയ് 
Kerala

ബ്രസീലിന്റെ തോല്‍വി താങ്ങാനായില്ല; ആരാധകനായ യുവ ഫുട്‌ബോളര്‍ ഒരാഴ്ചയായി അബോധാവസ്ഥയില്‍

ബ്രസീല്‍ ആരാധകനായ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ നാട് ഒന്നടങ്കം സുമനസ്സുകളുടെ സഹായം തേടുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ക്രൊയേഷ്യയ്‌ക്കെതിരെയുള്ള ഫുട്‌ബോള്‍ ലോകകപ്പ് മത്സരത്തില്‍ ബ്രസീലിന്റെ തോല്‍വിയെ തുടര്‍ന്ന് അമിത രക്തസമ്മര്‍ദം മൂലം തലച്ചോറില്‍ രക്തം കട്ടപിടിച്ച് യുവ ഫുട്‌ബോളര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍. ബ്രസീല്‍ ആരാധകനായ യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ നാട് ഒന്നടങ്കം സുമനസ്സുകളുടെ സഹായം തേടുകയാണ്. 

കടുത്ത ബ്രസീല്‍ ആരാധകനും വിവിധ ക്ലബ്ബുകള്‍ക്കുവേണ്ടി കളിക്കുകയും ചെയ്യുന്ന കാക്കനാട് പാറക്കമുകള്‍ കളപ്പുരക്കല്‍ കെ പി അക്ഷയ് (23) ലോകകപ്പില്‍ ബ്രസീല്‍ പുറത്തായതിനെ തുടര്‍ന്നാണ് അബോധാവസ്ഥയിലായത്.ബ്രസീല്‍-ക്രൊയേഷ്യ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം സുഹൃത്തുക്കള്‍ക്കൊപ്പം സ്‌ക്രീനില്‍ കാണുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ക്ഷീണം മാറാന്‍, ബിഗ് സ്‌ക്രീന്‍ വച്ചിരുന്ന പ്രദേശത്തുതന്നെ കിടന്ന അക്ഷയ് രാവിലെയായിട്ടും വിളിച്ചിട്ട് എഴുന്നേല്‍ക്കാതിരുന്നപ്പോഴാണ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയ്ക്കായി 17.50 ലക്ഷം രൂപ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. ഓണ്‍ലൈന്‍ കമ്പനിയിലെ ഡെലിവറി ബോയ് ആയിരുന്നു. അച്ഛന്‍ കെ ടി പുരുഷോത്തമന്‍ കൂലിവേലക്കാരനാണ്. അമ്മ ജയയും വിദ്യാര്‍ഥിയായ സഹോദരനും അടങ്ങുന്നതാണ് കുടുംബം.

നിര്‍ധനകുടുംബത്തെ സഹായിക്കാന്‍ പി എ വേലായുധന്‍ ചെയര്‍മാനും അനില്‍കുമാര്‍ കണ്‍വീനറും പി ഐ ജെയിന്‍ ട്രഷററുമായി സഹായനിധി രൂപീകരിച്ചു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ കാക്കനാട് രാജഗിരി വാലി ശാഖയിലാണ് അക്കൗണ്ട് തുറന്നത്.

അക്കൗണ്ട് നമ്പര്‍: 0587053000008842, ഐഎഫ്എസ്സി കോഡ്: എസ്ഐബിഎല്‍ 0000587, ഗൂഗിള്‍ പേ നമ്പര്‍: 9946902955

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആരാണ് രാജ?, സിപിഐ നേതാവ് ആനി രാജയുടെ വോട്ട് വെട്ടി തെരഞ്ഞെടുപ്പ് കമ്മീഷൻ

സ്വര്‍ണവില വീണ്ടും കൂടി; 1,12,500ന് മുകളില്‍

ഗുരു ഉപദേശിച്ചു; 3,383 കോടി ആസ്തിയുള്ള എംഎല്‍എ യാചകനായി തെരുവില്‍ - VIDEO

ഭർത്താവിനെ തേടിയെത്തിയ പൊലീസുകാരുടെ ചവിട്ടേറ്റ് ഗർഭിണി മരിച്ചു; നവജാത ശിശുവിന്റെ നില ഗുരുതരം

അഗസ്റ്റിന്‍ സഹോദരന്മാരുടെ സ്ഥാപനങ്ങളില്‍ റെയ്ഡ്, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്..; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍