മേയര്‍ വി കെ മിനിമോള്‍ 
Kerala

10 രൂപയ്ക്ക് പ്രാതല്‍, ഇന്ദിരാ കാന്റീനുകള്‍ തുടങ്ങും; 50 ദിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് കൊച്ചി കോര്‍പ്പറേഷന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: 50 ദിവസം നീണ്ടുനില്‍ക്കുന്ന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് കൊച്ചി കോര്‍പ്പറേഷന്‍. കൊച്ചിയുടെ സമഗ്ര വികസനമാണ് ലക്ഷ്യമെന്നും തീവ്ര കൊതുക് നിവാരണ യജ്ഞമാണ് പ്രഥമ പരിഗണനയെന്നും മേയര്‍ വി കെ മിനിമോള്‍ പറഞ്ഞു. പുതിയ ഭരണസമിതി അധികാരമേറ്റതിന് ശേഷമാണ് 50 ദിവസം നീണ്ടുനില്‍ക്കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചത്.

21 കര്‍മ്മ പദ്ധതികളാണ് കൊച്ചി കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചരിക്കുന്നത്. ഉച്ചയ്ക്ക് പുറമേ പ്രാതലും രാത്രി ഭക്ഷണവും 10 രൂപ നിരക്കില്‍ ലഭ്യമാക്കുന്നതുള്‍പ്പെടെ വിശപ്പ് രഹിത കൊച്ചിക്കായി ഇന്ദിര കാന്റീനുകള്‍ ആരംഭിക്കും.

കോര്‍പ്പറേഷന്റെ തന്നെ സമൃദ്ധി കാന്റീനൊപ്പമായിരിക്കും ഇന്ദിര കാന്റീനുകള്‍ ആരംഭിക്കുക. ഫോര്‍ട്ട് കൊച്ചി കേന്ദ്രീകരിച്ചാകും പരിപാടികള്‍. തെരുവുനായ നിയന്ത്രണം, നഗരസഭാ ജീവനക്കാര്‍ക്ക് ബയോമെട്രിക് പഞ്ചിങ്, പൊതുഇടങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ക്ലീന്‍ കൊച്ചി ക്യാംപയിന്‍, നായ്ക്കളെ ദത്തെടുക്കാന്‍ അനുമതി.

തെരുവ് നായകള്‍ക്ക് പൊതുനിരത്തില്‍ ഭക്ഷണം കൊടുക്കാന്‍ അനുവദിക്കില്ല. പകരം കോര്‍പ്പറേഷന്‍ വഴി സൗകര്യം ഒരുക്കും. ബ്രഹ്മപുരത്ത് സജ്ജമാക്കുന്ന കൂടുകളില്‍ ഭക്ഷണം നല്‍കും. കൂടാതെ എല്ലാ മാസവും മേയറെ ഒരു ദിവസം നേരിട്ട് കണ്ട് പരാതികള്‍ അറിയിക്കാനും അവസരം ഒരുക്കുമെന്നാണ് പ്രഖ്യാപനം.

Breakfast for Rs 10, Indira Canteens to be started; Kochi Corporation announces 50-day action plan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന് ഇല്ല; ഒന്‍പത് അമൃത് ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ; ഏഴ് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കും; റൂട്ടുകള്‍ അറിയാം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപം; നാളെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

തിരികൊളുത്തി പഴയിടം; അഞ്ച് ദിവസവും വ്യത്യസ്തമായ പായസങ്ങള്‍, കലോത്സവത്തിന്റെ ഭക്ഷണപ്പുര ഉണര്‍ന്നു

അതിജീവിതയുടെ നഗ്‌നദൃശ്യങ്ങള്‍ രാഹുല്‍ പകര്‍ത്തിയോ?; രണ്ടാമത്തെ ഫോണും കണ്ടെടുത്ത് പൊലീസ്

വര്‍ണം വിതച്ച് കലാഘോഷയാത്ര; സ്വര്‍ണക്കപ്പിനെ ആവേശത്തോടെ വരവേറ്റ് പൂരനഗരി

SCROLL FOR NEXT