വിനീഷ് , മരിച്ച രഹന 
Kerala

വിനീഷിന് മറ്റൊരു സ്ത്രീയുമായി 'ബന്ധം' ; നിലമ്പൂര്‍ കൂട്ട ആത്മഹത്യയില്‍ വഴിത്തിരിവ്

ഭാര്യയും മൂന്നു മക്കളും മരിച്ച വിവരം കുടുംബത്തെ വിളിച്ച് അറിയിച്ചത് വിനീഷാണന്നും രാജന്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം :  നിലമ്പൂര്‍ പോത്തുകല്‍ ഞെട്ടിക്കുളത്ത് അമ്മയേയും മൂന്നു മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. മരിച്ച രഹനയുടെ ഭര്‍ത്താവ് വിനീഷിനെതിരെ യുവതിയുടെ കുടുംബം രംഗത്തെത്തി. വിനീഷിന് മറ്റൊരു സ്ത്രീയുമായുളള ബന്ധമാണ് കുടുംബപ്രശ്‌നങ്ങളുടെ കാരണം. കഴിഞ്ഞ മൂന്നു വര്‍ഷമായി കുടുംബത്തിനുളളില്‍ പ്രശ്‌നങ്ങളുണ്ടെന്നും രഹനയുടെ പിതാവ് രാജന്‍ ആരോപിച്ചു. 

ഭാര്യയും മൂന്നു മക്കളും മരിച്ച വിവരം കുടുംബത്തെ വിളിച്ച് അറിയിച്ചത് വിനീഷാണന്നും രാജന്‍ പറഞ്ഞു. വിനീഷിന്റെ ഭാര്യ രഹ്ന (34 വയസ്സ്), മക്കളായ 13 വയസുകാരന്‍ ആദിത്യന്‍, 11 വയസുകാരന്‍ അര്‍ജുന്‍ 7 വയസുകാരന്‍ അനന്തു എന്നിവരേയാണ് വീടിനുളളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

ടാപ്പിങ് തൊഴിലാളിയായി വിനീഷ് കണ്ണൂര്‍ ഇരിട്ടിയിലെ ജോലി സ്ഥലത്തായിരുന്നു. രഹ്നയെ ഫോണില്‍ കിട്ടുന്നില്ലെന്ന് വിനീഷ് അയല്‍ക്കാരെ അറിയിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.  മഞ്ചേരി മെഡിക്കല്‍  കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹങ്ങള്‍ സംസ്‌ക്കരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം; വനിതാ മാധ്യമപ്രവര്‍ത്തകയെ പ്രതിയാക്കിയത് മതമൗലികവാദികള്‍ക്ക് മുന്നിലെ മുട്ടുകുത്തല്‍'

'വിദ്വേഷത്തിന്റെ ചെന്നായകള്‍ക്ക് മുന്നില്‍ ചേരിതിരിഞ്ഞു പോരടിക്കരുത്; കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം കാക്കണം'

സൈബർ തട്ടിപ്പുകാരെ കുടുക്കാൻ സൈബർ ഹണ്ട് 4.0യുമായി പൊലീസ്; പാലക്കാട് 26 പേർ അറസ്റ്റിൽ

അവിഹിതബന്ധം ഭാര്യയെ അറിയിച്ചതിന്റെ വൈരാഗ്യം; സുഹൃത്തിനെ കെട്ടിടത്തില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി, അറസ്റ്റ്

'മുഹമ്മദ് റിയാസും വീണയും ഹാജരാകണം'; നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്ന പരാതിയില്‍ കോടതി ഉത്തരവ്