പ്രതീകാത്മക ചിത്രം 
Kerala

വിവാഹത്തിന് നാലുദിവസം മുമ്പേ എത്തി ; ഷോപ്പിങ്ങിനായി നഗരത്തില്‍ കറക്കം ; കുടുംബസുഹൃത്തിനൊപ്പം വധുവിന്റെ സഹോദരി മുങ്ങി

വെള്ളിയാഴ്ച ഷോപ്പിങ്ങിനെന്ന വ്യാജേന യുവതിയെയും മാതാവിനെയും കൂട്ടി യുവാവ് തിരുവല്ല നഗരത്തിലെത്തി

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയ കുടുംബസുഹൃത്തിനൊപ്പം വധുവിന്റെ സഹോദരിയായ 19 കാരി മുങ്ങി. മകളെ കാണിനില്ലെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തിരുവല്ല പൊലീസില്‍ പരാതി നല്‍കി. 

കുടുംബസുഹൃത്തും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ യുവാവ്, ബുധനാഴ്ച നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായി നാലുദിവസം മുമ്പേ വധൂഗൃഹത്തിലെത്തിയിരുന്നു. വെള്ളിയാഴ്ച ഷോപ്പിങ്ങിനെന്ന വ്യാജേന യുവതിയെയും മാതാവിനെയും കൂട്ടി യുവാവ് തിരുവല്ല നഗരത്തിലെത്തി. 

തുടര്‍ന്ന് പാര്‍ക്ക് ചെയ്യാനെന്ന് പറഞ്ഞ് കാറുമായി പോയി. കുരിശുകവലയിലെ ജുവല്ലറിയില്‍ കയറിയ മാതാവിനോട്, സമീപത്തെ കമ്പ്യൂട്ടര്‍ കഫെയില്‍ പോയി വരാമെന്ന് പറഞ്ഞ് യുവതിയും പോയി. ഏറെ നേരം കഴിഞ്ഞിട്ടും മടങ്ങി വരാത്തതിനെ തുടര്‍ന്ന് മകളെ ഫോണില്‍ വിളിച്ചെങ്കിലും ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT