ക്യാമ്പയിന്റെ ഭാഗമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചിത്രം 
Kerala

'ബ്രിങ് ബാക് ശൈലജ ടീച്ചര്‍'; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം, ഗൗരിയമ്മയോട് ഉപമിച്ച് പ്രതികരണങ്ങള്‍

കെ കെ ശൈലജയെ പുതിയ മന്ത്രിസഭയില്‍ ഒഴിവാക്കിയ സിപിഎം നടപടിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കെ കെ ശൈലജയെ പുതിയ മന്ത്രിസഭയില്‍ ഒഴിവാക്കിയ സിപിഎം നടപടിക്ക് എതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം. 'ബ്രിങ് ബാക് ശൈലജ ടീച്ചര്‍' എന്ന പേരിലാണ് ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. നിരവധിപേരാണ് ശൈലജയ്ക്ക് മന്ത്രിസ്ഥാനം നല്‍കാത്തതിന് എതിരെ രംഗത്തുവന്നിരിക്കുന്നത്. 

മുഖ്യമന്ത്രി പിണറായി വിജയനെക്കാള്‍ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ മട്ടന്നൂരില്‍ നിന്ന് ജയിച്ചെത്തിയ ശൈലജയെ ഒഴിവാക്കിയത് ശരിയല്ലെന്നാണ് വിമര്‍ശനം. ഇടതുപക്ഷത്തിന്റെ വിജയം കെ കെ ശൈലജയുടെ ആരോഗ്യമന്ത്രി എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളുടെകൂടി ഫലമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. 

മന്ത്രിസഭയില്‍ പിണറായി വിജയനൊപ്പം ഉണ്ടാകുമെന്ന് കരുതിയിരുന്ന ശൈലജയുടെ പുറത്തുപോക്ക് പൊതുസമൂഹത്തില്‍ ഞെട്ടലുണ്ടാക്കിയെന്ന് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു. പുതുമുഖങ്ങള്‍ക്ക് അവരസം നല്‍കാനാണ് ശൈലജയെ ഒഴിവാക്കിയത് എന്നാണ് സിപിഎം നല്‍കുന്ന വിശദീകരണം. 

അങ്ങനെയാണെങ്കില്‍ പിണറായി വിജയനെ മാത്രം നിലനിര്‍ത്തിയത് എന്തിനാണെന്ന ചോദ്യം സോഷ്യല്‍ മീഡിയ ചോദിക്കുന്നു. കെ ആര്‍ ഗൗരിയമ്മയോടാണ് പലരും ശൈലജയെ ഉപമിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ പാര്‍ട്ടി തീരൂമാനം അംഗീകരിക്കുന്നുവെന്നാണ് കെ കെ ശൈലജയുടെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം