പ്രതീകാത്മക ചിത്രം 
Kerala

ശുചിമുറിക്കായി നിർമിച്ച കുഴിയിലെ വെള്ളക്കെട്ടിൽ വീണു; കോഴിക്കോട് സഹോദരങ്ങൾ മുങ്ങി മരിച്ചു‌

ഏഴ് വയസ്സുള്ള മുഹമ്മദ് ആഷിർ, 13കാരനായ മുഹമ്മദ് ആദി എന്നിവരാണ് മരിച്ചത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: താമരശേരി കോരങ്ങാട് സഹോദരങ്ങളായ രണ്ട് കുട്ടികൾ മുങ്ങി മരിച്ചു. ശുചിമുറിക്കുവേണ്ടി നിർമിച്ച കുഴിയിലെ വെള്ളക്കെട്ടിൽ വീണാണ് അപകടം. ഏഴ് വയസ്സുള്ള മുഹമ്മദ് ആഷിർ, 13കാരനായ മുഹമ്മദ് ആദി എന്നിവരാണ് മരിച്ചത്. 

കുട്ടികൾ ട്യൂഷന് പോകുന്ന വീടിന് സമീപത്ത് സെപ്റ്റിക് ടാങ്ക് നിർമ്മാണത്തിനായി കുഴിച്ച വെള്ളം കെട്ടി നിൽക്കുന്ന കുഴിയിലാണ് ഇരുവരും വീണത്. കുട്ടികൾ ടീച്ചറുടെ അടുത്ത് എത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളക്കെട്ടിൽ കുട്ടികളെ കണ്ടെത്തിയത്. കുഴിയുടെ കരയിൽ ചെരിപ്പും പുസ്തകവും കണ്ടതിനെ തുടർന്ന് കുഴിയിൽ തിരയുകയായിരുന്നു. ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അബ്ദുൽ ജലീലിന്റെ മക്കളാണ് മരിച്ച കുട്ടികൾ. താമരശ്ശേരി ഹയർ സെക്കൻ്ററി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ആദി. ആഷിർ കോരങ്ങാട് എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയുമാണ്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തുളസി'യെപ്പോലെ ഒറ്റയ്ക്ക് ആണെന്ന് തോന്നിയിട്ടുണ്ടോ എപ്പോഴെങ്കിലും ?; സോഷ്യൽ മീഡിയയിൽ ചർച്ചയായി മ്യൂസിക് വിഡിയോ

മുഹമ്മദ് ഷിയാസിനെ എവിടെ നിര്‍ത്തും?, സതീശന്‍റെ വിശ്വസ്തന് സീറ്റായില്ല, എറണാകുളത്ത് നാലു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് തലവേദന

മുഖം തിളങ്ങാൻ ഈ 3 ആയുർവേദ എണ്ണകൾ മതി

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

SCROLL FOR NEXT