മുഖ്യമന്ത്രി മാധ്യമങ്ങളോട് 
Kerala

ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന നടപടി ഉണ്ടാവില്ല; ബഫര്‍ സോണില്‍ തെറ്റിദ്ധാരണ പരത്തുന്നു: മുഖ്യമന്ത്രി 

ബഫര്‍ സോണ്‍ വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബഫര്‍ സോണ്‍ വിഷയത്തില്‍ തെറ്റിദ്ധാരണ പരത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബഫര്‍ സോണില്‍ നിന്ന് ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ബഫര്‍സോണില്‍ നിന്ന് ജനവാസമേഖലകളെയും കൃഷിയിടങ്ങളെയും ഒഴിവാക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. മറിച്ചുള്ള പ്രചാരണം തെറ്റിദ്ധാരണജനകമാണ്. ജനങ്ങളുടെ അഭിപ്രായം കണക്കിലെടുത്ത് മാത്രമാണ് മുന്നോട്ടുപോകുക. എല്ലാം കെട്ടിടങ്ങളും നിര്‍മ്മിതികളും ചേര്‍ത്ത് മാത്രമേ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുകയുള്ളൂ. ദേശീയോദ്യാനങ്ങള്‍ക്കും വന്യജീവി സങ്കേതങ്ങള്‍ക്കും ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ പ്രദേശം ബഫര്‍സോണാക്കി സംരക്ഷിക്കണമെന്നതാണ് സുപ്രീംകോടതി ഉത്തരവ്. ജനസാന്ദ്രത കൂടിയ കേരളത്തില്‍ ഇത് പ്രായോഗികമല്ല. ഇക്കാര്യം സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനസാന്ദ്രത കൂടിയ മേഖലയാണ് എന്ന് തെളിയിക്കുന്നതിന് വേണ്ടിയാണ് വീടുകള്‍ ഉള്‍പ്പെടെ എല്ലാ നിര്‍മ്മിതികളും ചേര്‍ത്തുകൊണ്ടുള്ള റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കുന്നത്. സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാര്‍ പുനഃ പരിശോധനാഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ഇത് ഹിയറിങ്ങിന് വരുമ്പോള്‍ എല്ലാ തെളിവുകളും ഹാജരാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT