പ്രതീകാത്മക ചിത്രം 
Kerala

ചവറിന് തീപിടിച്ചു, വർക്കലയിൽ തീയണയ്ക്കുന്നതിനിടെ നാട്ടുകാർ കണ്ടത് കത്തിക്കരിഞ്ഞ മൃതദേഹം; അന്വേഷണം

രാവിലെ ചവറുകള്‍ക്ക് തീപിടിക്കുന്നത് കണ്ടു നാട്ടുകാര്‍ തീ അണയ്ക്കാന്‍ നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം കണ്ടത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വർക്കലയിൽ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ വര്‍ക്കല ഹെലിപാഡിന് സമീപം ഊട്ടുപുര റിസോര്‍ട്ടിന് പുറകുവശം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. 

രാവിലെ ചവറുകള്‍ക്ക് തീപിടിക്കുന്നത് കണ്ടു നാട്ടുകാര്‍ തീ അണയ്ക്കാന്‍ നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.

ഏകദേശം 55 വയസ് പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.  ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം വര്‍ക്കല ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

രാവിലെ നാം ചെയ്യുന്ന ഈ തെറ്റുകൾ ഒഴിവാക്കാം

ഇങ്ങോട്ട് ആരും വരണ്ട; വിവാദങ്ങൾക്ക് പിന്നാലെ മാധ്യമ പ്രവർത്തകർക്ക് വിലക്കുമായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

എയിംസ് മോഡലില്‍ മൂന്ന് ആയുര്‍വേദ ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍; നിംഹാന്‍സ് കേന്ദ്രം വടക്കേ ഇന്ത്യയിലും

കാമുകി ജീവനൊടുക്കി, പിന്നാലെ കോവളത്ത് പൊലീസ് ഓഫിസര്‍ മരിച്ച നിലയില്‍

SCROLL FOR NEXT