മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ റെയിൽവേ ട്രാക്കിൽ / ടെലിവിഷൻ ചിത്രം 
Kerala

ട്രാക്കിലേക്ക് തലവെച്ച നിലയില്‍;  റെയില്‍വേ പാളത്തിൽ കത്തിക്കരിഞ്ഞ മൃതദേഹം, ദുരൂഹത

കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം ഇവിടെ കൊണ്ടിട്ട് കത്തിച്ചതാണെന്നാണ് സംശയിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : എറണാകുളം നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപം പുല്ലേപ്പടിയില്‍ റെയില്‍വേ ട്രാക്കില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. പുരുഷന്റേതാണ് മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. 

തല ട്രാക്കിലേക്ക് വെച്ച നിലയിലാണ് മൃതദേഹം കിടക്കുന്നത്. ശരീരം പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയിലാണ്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. 

കൊലപാതകമാണെന്നാണ് പൊലീസിന്റെ നിഗമനം. മൃതദേഹം ഇവിടെ കൊണ്ടിട്ട് കത്തിച്ചതാണെന്നാണ് സംശയിക്കുന്നത്. സമീപത്തു നിന്നും മണ്ണെണ്ണ കുപ്പി കണ്ടെത്തിയിട്ടുണ്ട്. ആളൊഴിഞ്ഞ പറമ്പിനോട് ചേര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

യൂട്യൂബിൽ 1 ബില്യൺ കാഴ്ചക്കാരെന്ന അപൂർവ നേട്ടം; 'ഞാൻ ​ഗ​ഗൻ' റീ റിലീസ് തീയതി പുറത്ത്

പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?

തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും

ഭീഷണിപ്പെടുത്തി നഗ്ന വിഡിയോ കോൾ; തെയ്യം കലാകാരന്റെ കെണിയിൽ കുരുങ്ങിയത് 17 സ്ത്രീകൾ