അപകടത്തില്‍ തകര്‍ന്ന ബസ്/ ടിവി ദൃശ്യം 
Kerala

തൃശൂരില്‍ ലോറിക്ക് പിന്നില്‍ ബസ് ഇടിച്ചു; 23 പേര്‍ക്ക് പരിക്ക്

തലോര്‍ ദേശീയപാതയില്‍ കേടായിക്കിടന്ന ലോറിയിലേക്ക് ബസ് ഇടിക്കുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂരില്‍ ലോറിക്ക് പിന്നില്‍ ബസ് ഇടിച്ച് അപകടം. 23 പേര്‍ക്ക് പരിക്കേറ്റു. തലോര്‍ ദേശീയപാതയില്‍ കേടായിക്കിടന്ന ലോറിയിലേക്ക് ബസ് ഇടിക്കുകയായിരുന്നു. പുലര്‍ച്ചെ നാലിനാണ് അപകടമുണ്ടായത്. 

തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. 

ആശുപത്രിയിലുള്ള രണ്ടുപേരുടെ പരിക്ക് സാരമുള്ളതാണെന്നാണ് റിപ്പോര്‍ട്ട്. കേടായ ലോറി നന്നാക്കുന്നതിനിടെ ബസ് വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിന്റെ മുന്‍ഭാഗം തകര്‍ന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

മലപ്പുറത്ത് തോട്ടില്‍ വീണ് നാലുവയസുകാരന്‍ മരിച്ചു

കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത മഴ; പാല്‍ചുരം റോഡ് തകര്‍ന്നു, പഴശ്ശി ഡാം തുറക്കും

'ഏത് അമ്മയെന്ന് ജോണ്‍ ബ്രിട്ടാസ്, നിന്റെ അമ്മയെന്ന് തമ്പി ദുരൈ'; വൈറലായി രാജ്യസഭയിലെ ദൃശ്യങ്ങള്‍

അഭിജിത് ദീപ്കെയ്ക്ക് വീണ്ടും ദേഹാസ്വാസ്ഥ്യം