Bus carrying students on school excursion overturns at kottayam സ്ക്രീൻഷോട്ട്
Kerala

വളവില്‍ നിയന്ത്രണം നഷ്ടപ്പെട്ടു, വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; പരിക്കേറ്റവര്‍ ആശുപത്രിയില്‍

സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. തിരുവനന്തപുരം തോന്നയ്ക്കല്‍ ഗവ.എച്ച്എസ്എസ് സ്‌കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ വിദ്യാര്‍ഥികളെയും അധ്യാപകരെയും പാല ഗവണ്‍മെന്റ് ആശുപത്രിയിലേക്ക് മാറ്റി.

പാലാ- തൊടുപുഴ റോഡില്‍ നെല്ലാപ്പാറയ്ക്ക് സമീപം ചൂരപ്പട്ട വളവിലാണ് സംഭവം. വിനോദയാത്ര സംഘത്തിലെ മൂന്നു ബസ്സുകളില്‍ ഒരെണ്ണമാണ് അപകടത്തില്‍പ്പെട്ടത്. ബസ്സില്‍ 45 ഓളം കുട്ടികളും അധ്യാപകരും ഉണ്ടായിരുന്നു.

വളവുതിരിഞ്ഞപ്പോള്‍ ബസിന് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണം. കൊടൈക്കനാലിലേക്കാണ് വിനോദയാത്ര പോയത്. തിരികെ മടങ്ങുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

Bus carrying students on school excursion overturns at kottayam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുലിനെ പുറത്താക്കും?; കെപിസിസിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍; തീരുമാനം ഉടന്‍

സൂര്യനിൽ നിന്ന് മാത്രമല്ല ഈ ഭക്ഷണങ്ങളിൽ നിന്നും വൈറ്റമിൻ-ഡി ലഭിക്കും

'ഈ ഫോട്ടോ ഇനിയെങ്കിലും ഡിലീറ്റ് ആക്കൂ സാം'; ഡിവോഴ്സ് ആയിട്ടും നാ​ഗ ചൈതന്യയ്ക്കൊപ്പമുള്ള വിവാഹചിത്രം നീക്കം ചെയ്യാതെ സാമന്ത

തഴഞ്ഞവര്‍ക്ക് ബാറ്റിലൂടെ മറുപടി നല്‍കി സര്‍ഫറാസ്; സെഞ്ച്വറിക്കു പിന്നാലെ രോഷപ്രകടനം, വിഡിയോ

അച്ഛനെ കൊന്നതിന് പിന്നില്‍ അലമാരയിലെ ഏഴു ലക്ഷം രൂപയും 50 പവനും?; കൊലപാതകം ആസൂത്രിതം?

SCROLL FOR NEXT