തൃശൂരില്‍ സദാചാര ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട സഹര്‍ 
Kerala

തൃശൂരില്‍ സദാചാരക്കൊല; മര്‍ദനമേറ്റ ബസ് ഡ്രൈവര്‍ മരിച്ചു

തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. 

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  തിരുവാണിക്കാവില്‍ സദാചാര ആക്രമണത്തിന് ഇരയായ ബസ് ഡ്രൈവര്‍ മരിച്ചു. 32 വയസുകാരനായ ചേര്‍പ്പ് സ്വദേശി സഹറാണ് മരിച്ചത്. കഴിഞ്ഞ മാസം പതിനെട്ടിന് അര്‍ധരാത്രിയാണ് സഹറിന് നേരെ സദാചാര ആക്രമണം ഉണ്ടായത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണം. 

സഹറിനെ ആക്രമിച്ച പ്രതികളെ തിരിച്ചറിഞ്ഞിട്ടും ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല. ആറ് പേരും ഒളിവിലാണെന്നാണ് പൊലീസ് ഭാഷ്യം.  

തൃശൂര്‍  തൃപ്രയാര്‍ റൂട്ടില്‍ ഓടുന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു ചേര്‍പ്പ് സ്വദേശിയായ സഹര്‍. കഴിഞ്ഞ ശിവരാത്രി ദിവസം രാത്രി ചിറയ്ക്കല്‍ തിരുവാണിക്കാവ് ക്ഷേത്രത്തിന് സമീപത്തുവച്ചാണ് സഹറിന് മര്‍ദനമേറ്റത്. രാത്രി അസമയത്ത് വനിതാ സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് സഹറിനെ ആറംഗസംഘം ചോദ്യം ചെയ്തതും മര്‍ദിച്ചതും. സാരമായി പരിക്കേറ്റ സഹിറിനെ ആദ്യം കരാഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജിലേക്കും മാറ്റുകയായിരുന്നു. ക്ഷേത്രത്തിലെ സിസിടിവി കാമറയില്‍ പതിഞ്ഞ മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT