പ്രതീകാത്മക ചിത്രം 
Kerala

മദ്യപിച്ച് അമിതവേഗതയില്‍ ഓടിച്ച കാര്‍ പാഞ്ഞുകയറി; വ്യാപാരിക്ക് ദാരുണാന്ത്യം

മദ്യപിച്ച് അമിതവേഗതയില്‍ ഓടിച്ച കാറിടിച്ച് കാല്‍ നടയാത്രക്കാരനായ വ്യാപാരി മരിച്ചു.

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: മദ്യപിച്ച് അമിതവേഗതയില്‍ ഓടിച്ച കാറിടിച്ച് കാല്‍ നടയാത്രക്കാരനായ വ്യാപാരി മരിച്ചു. കാറിലുണ്ടായിരുന്ന രണ്ടു പേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട കൈപ്പട്ടൂര്‍ മൂന്നാം കലുങ്കിന് സമീപം ചായക്കട നടത്തുന്ന ഞാറക്കൂട്ടത്തില്‍ ജയിംസ് (61) ആണ് മരിച്ചത്. ഓട്ടത്തിനിടയില്‍ വഴിയില്‍ ഇടിച്ച മൂന്ന് വാഹനങ്ങള്‍ക്കും കേടുപാടുണ്ട്. 

കൈപ്പട്ടൂര്‍ -ചന്ദനപ്പള്ളി റോഡില്‍ മൂന്നാം കലുങ്കില്‍ ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. കാര്‍ ഓടിച്ചിരുന്ന തട്ട മില്‍മ യൂണിറ്റിലെ ഡ്രൈവര്‍ രജിഷ് (37) പ്രൊഡക്ഷന്‍ യൂണിറ്റില്‍ ജോലി ചെയ്യുന്ന പട്ടാഴി സ്വദേശിനി അര്‍ച്ചന (38) എന്നിവരെ പരിക്കുകളോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഏഴംകുളം -കൈപ്പട്ടൂര്‍ സംസ്ഥാന പാതയില്‍ കൈപ്പട്ടൂര്‍ ഭാഗത്ത് നിന്ന് അമിത വേഗതയിലെത്തിയ മാരുതി കാര്‍ ആണ് അപകടം ഉണ്ടാക്കിയത്. നിയന്ത്രണം വിട്ട കാര്‍ റോഡ് അരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്‌കൂട്ടറും രണ്ടു ബൈക്കും ഇടിച്ചു തെറിപ്പിച്ച ശേഷമാണ് ഇത് വഴി നടന്നു വരികയായിരുന്ന ജയിംസിന്റെ മേല്‍ പാഞ്ഞു കയറിയത്. ഇതിനുശേഷം സമീപത്തെ വെയിറ്റിങ് ഷെഡില്‍ ഇടിച്ച് വയലിലേക്ക് നീങ്ങിയാണ് കാര്‍ നിന്നത്. രജീഷ് നന്നായി മദ്യപിച്ചിരുന്നതായി പൊലീസും നാട്ടുകാരും പറഞ്ഞു. കാറില്‍ നിന്ന് ബിയര്‍ കുപ്പികളും കണ്ടെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT