Rahul Mamkootathil, C Shukkur 
Kerala

'ധാർമ്മികയുടെ മൊത്ത കച്ചവടക്കാരായ ലീഗ് എന്തുകൊണ്ട് രാജി ആവശ്യപ്പെടുന്നില്ല?; അയാൾ യുഡിഎഫ് രാഷ്ട്രീയത്തിൻ്റെ പ്രതീകം'

'ഒരു ലൈംഗിക വൈകൃതന് എം എല്‍ എ പദവി നല്‍കി ആദരിച്ചെന്ന കറ അലക്കി തേച്ച ഖദര്‍ കുപ്പായത്തില്‍ കാലാകാലം ഒട്ടി നില്‍ക്കും'

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ യുഡിഎഫ് രാഷ്ട്രീയത്തിൻ്റെ പ്രതീകമാണെന്ന് നടനും അഭിഭാഷകനുമായ സി ഷുക്കൂർ. അയാളോട് രാജി ആവശ്യപ്പെടാനുള്ള രാഷ്ട്രീയവും ധാർമ്മികവുമായ ഉത്തരവാദിത്വം യു ഡി എഫിനുണ്ട്, വിശിഷ്യാ കോൺഗ്രസ്സ് പാർട്ടിക്കുണ്ട്. പാലക്കാട്ടെ ജനങ്ങൾക്ക് മേൽ ഒരു ലൈംഗിക വൈകൃതനെ അടിച്ചേൽപിച്ച വിഡി സതീശനും ഷാഫി പറമ്പിലിനും ടീം യു ഡി എഫിനും കൈ കഴുകി മാറി നിൽക്കുവാൻ കഴില്ലെന്നും ഷുക്കൂർ ഫെയ്സ്ബുക്കിൽ കുറിച്ചു.

പത്തനംതിട്ട ജില്ലക്കാരനായ അയാളെ പാലക്കാട്ട് എത്തിച്ചതും നിയമ സഭയിലേക്ക് മത്സരിപ്പിച്ചതും ഭാവിയിലേക്കുള്ള നിക്ഷേപമാണെന്നു വിശേഷിപ്പിച്ചതും വടകരയിൽ ശൈലജ ടീച്ചറെ ഒന്നര ലക്ഷം വോട്ടിനു തോൽപിച്ച ഷാഫിക്കയാണ് . അയാൾ വിഡി സതീശൻ്റെയും ഷാഫി പറമ്പിലിൻ്റെയും നോമിനിയാണ്. അയാളെ രാജിവെപ്പിക്കുക എന്നതു യു ഡി എഫിൻ്റെ രാഷ്ട്രീയ ധാർമ്മിക കടമയാണ്. ആ കടമ നിർവ്വഹിക്കുന്നില്ലെങ്കിൽ, ഒരു ലൈംഗിക വൈകൃതന് എം എൽ എ പദവി നൽകി ആദരിച്ചെന്ന കറ, നിങ്ങളുടെ അലക്കി തേച്ച ഖദർ കുപ്പായത്തിൽ കാലാകാലം ഒട്ടി നിൽക്കും. ഷുക്കൂർ കുറിച്ചു.

ഷുക്കൂറിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

'അയാൾ കോൺഗ്രസ്സ് ചിഹ്നത്തിൽ മത്സരിച്ചാണ് എം എൽ എ ആയത് , അതും ചരിത്ര ഭൂരിപക്ഷത്തിൽ . പത്തനംതിട്ട ജില്ലക്കാരനായ അയാളെ പാലക്കാട്ട് എത്തിച്ചതും നിയമ സഭയിലേക്ക് മത്സരിപ്പിച്ചതും ഭാവിയിലേക്കുള്ള നിക്ഷേപമാണെന്നു വിശേഷിപ്പിച്ചതും വടകരയിൽ ശൈലജ ടീച്ചറെ ഒന്നര ലക്ഷം വോട്ടിനു തോൽപിച്ച ഷാഫിക്കയാണ് . അയാൾ വിഡി സതീശൻ്റെയും ഷാഫി പറമ്പിലിൻ്റെയും നോമിനിയാണ്.

അയാൾക്കെതിരെ ആദ്യ ആരോപണം വന്നപ്പോൾ കോൺഗ്രസ്സ് സസ്പെൻ്റ് ചെയ്തു . അയാളുടെ മുൻകൂർ ജാമ്യം ആദ്യ കേസിൽ തള്ളിയപ്പോൾ അയാളെ പാർട്ടിയിൽ നിന്നും പുറത്താക്കി.

പിന്നീട് രണ്ടാമത്തെ എഫ് ഐ ആറും വന്നു. തിരുവനന്തപുരത്തെ നീതി ദേവത അയാൾക്ക് മുൻകൂർ ജാമ്യം നൽകി.

പിന്നീടും അയാൾ സജീവ കോൺഗ്രസ്സുകാരനായി , പാലക്കാട്ട് മുൻസിപ്പൽ ഇലക്ഷനിൽ മത്സരിച്ച UDF കാർ ഒരു ഉളുപ്പുമില്ലാതെ ആ ലൈംഗിക വൈകൃതനെ ബൊക്ക നൽകി സ്വീകരിക്കുന്നതും നമ്മൾ കണ്ടു.

ലീഗ് അയാൾക്ക് വേദി നൽകി ആദരിച്ചു.

ഇന്നു മൂന്നാമത്തെ ബലാത്‌സംഗ കേസിൽ അയാളെ പൊലീസ് അറസ്റ്റു ചെയ്തു.

അയാൾ ജയിലിലായി..

ലൈംഗിക വൈകൃതനായ അയാൾ രാജി വെക്കണമെന്നു എന്തു കൊണ്ടാണ് കോൺഗ്രസ്സ് ആവശ്യപ്പെടാത്തത്?

ധാർമ്മികയുടെ മൊത്ത കച്ചവടക്കാരായ ലീഗ് എന്തു കൊണ്ടാണ് അയാളുടെ രാജി ആവശ്യപ്പെടുന്നില്ല?

അയാൾ ഒറ്റയ്ക്കല്ല,

അയാൾ യുഡിഎഫ് രാഷ്ട്രീയത്തിൻ്റെ പ്രതീകമാണ്.

അയാളോട് രാജി ആവശ്യപ്പെടാനുള്ള രാഷ്ട്രീയവും ധാർമ്മികവുമായ ഉത്തരവാദിത്വം യു ഡി എഫിനുണ്ട്, വിശിഷ്യാ കോൺഗ്രസ്സ് പാർട്ടിക്കുണ്ട്. പാലക്കാട്ടെ ജനങ്ങൾക്ക് മേൽ ഒരു ലൈംഗിക വൈകൃതനെ അടിച്ചേൽപിച്ച വിഡി സതീശനും ഷാഫി പറമ്പിലിനും ടീം യു ഡി എഫിനും കൈ കഴുകി മാറി നിൽക്കുവാൻ കഴില്ല.

അയാളെ രാജിവെപ്പിക്കുക എന്നതു യു ഡി എഫിൻ്റെ രാഷ്ട്രീയ ധാർമ്മിക കടമയാണ്, നിങ്ങളാണ് ആ ലൈംഗിത വൈകൃതന്നെ പാലക്കാട്ടെ നല്ല മനുഷ്യരുടെ തലയിൽ കെട്ടി വെച്ചത്. ആ കടമ നിങ്ങൾ നിർവ്വഹിക്കുന്നില്ലെങ്കിൽ , ഒരു ലൈംഗിക വൈകൃതന് എം എൽ എ പദവി നൽകി ആദരിച്ചെന്ന കറ , നിങ്ങളുടെ അലക്കി തേച്ച ഖദർ കുപ്പായത്തിൽ കാലാകാലം ഒട്ടി നിൽക്കും , തീർച്ച.'

Shukkur's post

Lawyer C Shukkur says that Rahul Mamkootathil is a symbol of UDF politics

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിക്ഷേപണ പാതയിൽ വ്യതിയാനം; പിഎസ്എൽവി സി 62 ദൗത്യം പരാജയം

തിലക്, പന്ത്... വാഷിങ്ടന്‍ സുന്ദറും പുറത്ത്; താരങ്ങളുടെ പരിക്ക് ഇന്ത്യക്ക് തലവേദനയാകുന്നു

തണുപ്പു കാലത്ത് ചുണ്ടുകൾ വിണ്ടുകീറുന്നത് തടയാം

'സൈക്കിക് കോഴി രക്ഷപെടും, ബലാത്സംഗ പരാതിയിലെ ബാലപാഠങ്ങള്‍ അറിയില്ലേ?' പൊലീസിനെ വിമര്‍ശിച്ച് സെന്‍കുമാര്‍

'കുഞ്ഞുങ്ങളെ ദത്തെടുത്തേക്കാം, പേര് ടാറ്റു ചെയ്തിട്ടുണ്ട്'; എഗ് ഫ്രീസ് ചെയ്തിട്ടുണ്ടോ? മറുപടിയുമായി പാര്‍വതി

SCROLL FOR NEXT