മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും/ ഫയല്‍ 
Kerala

ഗവര്‍ണറുടെ നയപ്രഖ്യാപനം ഒഴിവാക്കാന്‍ സര്‍ക്കാര്‍; സഭ പിരിഞ്ഞതായി  വിജ്ഞാപനമില്ല

പുതിയ വര്‍ഷത്തിലെ ആദ്യ സമ്മേളനം വിളിച്ചു കൂട്ടുമ്പോള്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങണമെന്നാണ് ചട്ടം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗമില്ലാതെ അടുത്ത മാസം നിയമസഭയുടെ  ബജറ്റ് സമ്മേളനം ചേരാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ഇന്നലെ പിരിഞ്ഞ സഭാ സമ്മേളനത്തിന്റെ തുടര്‍ച്ചയായാണ് അടുത്ത മാസം സഭ ചേരുക. പുതിയ വര്‍ഷത്തിലെ ആദ്യ സമ്മേളനം വിളിച്ചു കൂട്ടുമ്പോള്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങണമെന്നാണ് ചട്ടം.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കുന്നതിനുള്ള സര്‍വകലാശാലാ നിയമ ഭേദഗതി ഉള്‍പ്പെടെയുള്ള നിയമ നിര്‍മാണത്തിനായാണ് ഈ മാസം പ്രത്യേക സമ്മേളനം ചേര്‍ന്നത്. ഇന്നലെ സമ്മേളനം പിരിഞ്ഞെങ്കിലും അനിശ്ചിതമായി പിരിഞ്ഞതായി വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. അതിനാല്‍ അടുത്ത മാസം ചേരുന്ന സമ്മേളനം ഇടവേളയ്ക്കു ശേഷം ഈ സമ്മേളനത്തിന്റെ തുടര്‍ച്ചയായാണ് പരിഗണിക്കുക.

ഈ സമ്മേളനത്തിന്റെ തുടര്‍ച്ചയായി അടുത്ത മാസം ബജറ്റ് സമ്മേളനം ചേരുന്നതിലൂടെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം നീട്ടിവയ്ക്കാനാവും. എന്നാല്‍ ബജറ്റ് സമ്മേളനം പിരിഞ്ഞ് അടുത്ത സമ്മേളനം ചേരുമ്പോള്‍ നയപ്രഖ്യാപന പ്രസംഗം നടത്തേണ്ടിവരും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT