കൊട്ടിയം പൊലീസ് സ്റ്റേഷൻ 
Kerala

പൊലീസ് സ്റ്റേഷൻ പെട്രോൾ ഒഴിച്ചു കത്തിക്കാൻ ആഹ്വാനം; രണ്ടുപേർക്ക് എതിരെ കേസ്

സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊലീസ് സ്റ്റേഷൻ കത്തിക്കാൻ ആഹ്വാനം ചെയ്ത യുവാക്കൾക്ക് എതിരെ കേസ്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സാമൂഹ്യ മാധ്യമങ്ങളിലൂടെ പൊലീസ് സ്റ്റേഷൻ കത്തിക്കാൻ ആഹ്വാനം ചെയ്ത യുവാക്കൾക്ക് എതിരെ കേസ്. എം കെ ഷിഹാബ് അലിയാരുകുഞ്ഞ്, സനൽ പുതുച്ചിറ എന്നിവർക്ക് എതിരെയാണ് കൊട്ടിയം പൊലീസ് കേസെടുത്തത്. പൊലീസ്  സ്റ്റേഷൻ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ആയിരുന്നു ആഹ്വാനം. 

അലിയാരുകുഞ്ഞ് എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെ‌ ഷിഹാബ് കലാപമുണ്ടാക്കണമന്ന ഉദ്ദേശ്യത്തോടെ പൊലീസ് സ്റ്റേഷൻ കത്തിക്കാൻ ആഹ്വാനം ചെയ്തെന്നാണ് കേസ്. ചെറുപ്പക്കാരെ സംഘടിപ്പിച്ച് കൊട്ടിയം പൊലീസ് സ്റ്റേഷനിലെത്തി നാലുവശത്തും പെട്രോൾ ഒഴിച്ച് കത്തിക്കണമെന്നും ഇനി സ്റ്റേഷൻ അവിടെ വേണ്ട എന്നുമായിരുന്നു കമന്റ് ഇട്ടിരുന്നത്. ഈ കമന്റ് പ്രചരിപ്പിച്ചവർക്ക് എതിരെയും അന്വേഷണം നടക്കുന്നതായി പൊലീസ് വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'താഴെ ഇറക്കാന്‍ ശ്രമിച്ചവര്‍ ഉയിര്‍ത്തേഴുന്നേല്‍ക്കാന്‍ പഠിപ്പിച്ചു; എതിരാളികള്‍ ജനാധിപത്യത്തിന്റെ ശക്തിയും'

ദിവസവും നാല് മുട്ട വീതം, ശരീരത്തിന് എന്ത് സംഭവിക്കും?

വാൽപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ എസ്റ്റേറ്റ് സൂപ്പർവൈസർക്ക് ഗുരുതര പരിക്ക്

UNIVERSITY OF KERALA: വനിതാ ഹോസ്റ്റലിൽ കുക്ക്, കിച്ചൺ ഹെൽപ്പർ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം

സിഇസി ആക്ട് കേസിലെ ഭിന്നവിധി പിൻവലിക്കണമെന്ന ഹർജി പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്