ജസ്റ്റിന്‍ ഫ്രാന്‍സിസ് 
Kerala

വോട്ടര്‍മാരെ കണ്ട് മടങ്ങി; സ്ഥാനാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു; വിഴിഞ്ഞം വാര്‍ഡിലെ വോട്ടെടുപ്പ് മാറ്റി

തിരുവനന്തപുരം കോര്‍പറേഷന്‍ വിഴിഞ്ഞം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ജസ്റ്റിന്‍ ഫ്രാന്‍സിസ് ആണ് മരിച്ചത്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തെരഞ്ഞെടുപ്പു പ്രചാരണത്തിനു പോയി മടങ്ങുമ്പോള്‍ ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ സ്ഥാനാര്‍ഥി മരിച്ചു. തിരുവനന്തപുരം കോര്‍പറേഷന്‍ വിഴിഞ്ഞം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ഥി ജസ്റ്റിന്‍ ഫ്രാന്‍സിസ് ആണ് മരിച്ചത്. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയവേയാണ് അന്ത്യം.

ശനിയാഴ്ച രാത്രി ഞാറവിളകരയടിവിള റോഡിലായിരുന്നു അപകടം. വോട്ടര്‍മാരെ കണ്ടു മടങ്ങുമ്പോള്‍ ഓട്ടോ ഇടിക്കുകയായിരുന്നു. തലയ്ക്കും നട്ടെല്ലിനും ഗുരുതര പരുക്കേറ്റിരുന്നു. വാഹനം ഇടിച്ച സംഭവത്തില്‍ സംശയവും ദുരൂഹതയും ഉണ്ടെന്നും വിശദ അന്വേഷണം വേണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

ജസ്റ്റിന്‍ ഫ്രാന്‍സിസിന്റെ മരണത്തെ തുടര്‍ന്ന് വിഴിഞ്ഞം വാര്‍ഡിലെ വോട്ടെടുപ്പ് മാറ്റിവച്ചതായി വരണാധികാരിയായ സബ്കലക്ടര്‍ ഒ.വി.ആല്‍ഫ്രഡ് അറിയിച്ചു. വാര്‍ഡിലെ തിരഞ്ഞെടുപ്പിനായുള്ള പുതുക്കിയ തിയതിയും തുടര്‍നടപടികളും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്നീട് അറിയിക്കും.

Candidate died in a vehicle accident; polling in Vizhinjam ward postponed.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്തുകൊണ്ട് ആദ്യം പൊലീസില്‍ പരാതിപ്പെട്ടില്ല? മൊഴിയില്‍ വൈരുദ്ധ്യം; രാഹുലിനെതിരായ രണ്ടാമത്തെ പരാതിയില്‍ സംശയമുന്നയിച്ച് കോടതി

ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു; വിയോഗം മാര്‍ച്ചില്‍ വിരമിക്കാനിരിക്കെ

രാഷ്ട്രപതി ദ്രൗപദി മുര്‍മു നാളെ മണിപ്പൂരിലെത്തും

ആകെ 18274 പോളിങ് സ്റ്റേഷനുകള്‍, 2055 പ്രശ്നബാധിത ബൂത്തുകള്‍; 7 ജില്ലകള്‍ നാളെ വിധിയെഴുതും

വിവാദങ്ങള്‍ക്ക് ശേഷം ആദ്യമായി ആരാധകര്‍ക്ക് മുന്നിലെത്തി സ്മൃതി മന്ധാന, വിഡിയോ

SCROLL FOR NEXT