അബുദാബി: യുഎഇയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. കണ്ണൂർ പിണറായി സ്വദേശി വലിയപറമ്പത്ത് റഹീമിന്റെ മകൻ റഫിനീദ് (29), കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി കണ്ണോത്ത് കാസിമിന്റെ മകൻ റാഷിദ് നടുക്കണ്ടി (28) എന്നിവരാണ് കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്.
വെള്ളിയാഴ്ച പുലർച്ചെ നാല് മണിയോടെ അബുദാബി-അൽഐൻ റോഡിന് സമാന്തരമായുള്ള റോഡിൽ ആയിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു കാർ വന്നിടിച്ചതിനെ തുടർന്ന് നിയന്ത്രണം നഷ്ടമാവുകയും റോഡിരികിലെ പോസ്റ്റിൽ ഇടിക്കുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ രണ്ടായി പിളർന്നു. അപകടത്തിൽപെട്ട രണ്ടാമത്തെ കാറിന്റെ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം കാറിൽ കുടുങ്ങിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റാഷിദ് സെയിൽസ്മാനായും, റഫിനീദ് ബനിയാസിൽ ഓഫീസ് ബോയ് ആയും ജോലി ചെയ്തുവരികയിരുന്നു. ഇരുവരും അവിവാഹിതരാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates