കോട്ടയം കറുകച്ചാലിനു സമീപം ചമ്പക്കരയില്‍ കാര്‍ തോട്ടിലേക്ക് വീണ് അപകടം 
Kerala

കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു; ഒരാള്‍ മരിച്ചു; അഞ്ച് പേര്‍ക്ക് പരിക്ക്

കറുകച്ചാല്‍ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേക്കു കാറാണ് 15 അടി താഴ്ചയുള്ള തോട്ടിലേക്ക് വീണത്.

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയം കറുകച്ചാലിനു സമീപം ചമ്പക്കരയില്‍ കാര്‍ തോട്ടിലേക്ക് വീണ് അപകടം. എറണാകുളം രജിസ്‌ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന ഒരാള്‍ മരിച്ചു. കോട്ടയം - കോഴഞ്ചേരി റോഡില്‍ ചമ്പക്കര ആശ്രമം പടിയില്‍ വൈകിട്ട് 3.45നായിരുന്നു സംഭവം.

കറുകച്ചാല്‍ ഭാഗത്ത് നിന്ന് കോട്ടയം ഭാഗത്തേക്കു കാറാണ് 15 അടി താഴ്ചയുള്ള തോട്ടിലേക്ക് വീണത്. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമല്ല. ഇതര സംസ്ഥാനത്തു നിന്നുള്ളവരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം.

Car accident reported on Kottayam–Kozhencherry Road

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വിഎസ് ജീവിച്ചിരുന്നെങ്കില്‍ പത്മവിഭൂഷണ്‍ നിരസിച്ചേനേ'; കുടുംബത്തിന് തീരുമാനിക്കാമെന്ന് എം എ ബേബി

ക്രെഡിറ്റ് കാര്‍ഡ് നഷ്ടപ്പെട്ടോ?; അറിയാം ഉടനടി ചെയ്യേണ്ട കാര്യങ്ങള്‍

Kerala PSC| എൻജിനീയർമാർക്ക് സർക്കാർ ജോലിയിൽ അവസരം, കേരള ജല അതോറിട്ടിയിൽ ഒഴിവുകൾ

കുട്ടികള്‍ തട്ടി താഴെയിട്ടാല്‍ ഉത്തരവാദിത്തം പറയാനാകില്ല; അഡ്മിഷന്‍ നല്‍കാനാകില്ലെന്ന് അധ്യാപകന്‍; അമ്മയുടെ കണ്ണ് നിറഞ്ഞു!

'സ്ത്രീകൾ സ്ട്രിക്റ്റ് ആയാൽ ആരും മോശമായി പെരുമാറില്ല'; ചിരഞ്ജീവിയുടെ പഴയ വിഡിയോ കുത്തിപ്പൊക്കി സോഷ്യൽ മീഡിയ

SCROLL FOR NEXT