മരിച്ച യുവാക്കൾ 
Kerala

മലപ്പുറത്ത് കാറും ലോറിയും കൂട്ടിയിടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു

മലപ്പുറം കൂമണ്ണ സ്വദേശികളായ ജംഷീര്‍, ഹാരിസ് എന്നിവരാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Jayakumar

മലപ്പുറം: മലപ്പുറത്ത് വാഹനാപകടത്തിൽ രണ്ടു യുവാക്കൾ മരിച്ചു. ദേശീയപാത 66 ചേലേമ്പ്ര ഇടിമുഴിക്കലിന് സമീപം ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

മലപ്പുറം കൂമണ്ണ സ്വദേശികളായ ജംഷീര്‍, ഹാരിസ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

തൃശൂരിൽ കുന്നംകുളത്ത് ഉണ്ടായ വാഹനാപകടത്തിൽ മൂന്നു വയസ്സുള്ള കുട്ടി അടക്കം മൂന്നു പേർ മരിച്ചിരുന്നു. ആർത്താറ്റ് പള്ളിക്ക് സമീപം കാര്‍ ബൈക്കില്‍ ഇടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രക്കാരായ മുനിർ, ഭാര്യ സഫ്ന, മകൻ എമില്‍ ഐബക്ക് എന്നിവരാണ് മരിച്ചത്.

Car and lorry collide in Malappuram; two youths die

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂരില്‍ വീണ്ടും വാഹനാപകടം; കുട്ടി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു

'ഓള്‍ഡ് മങ്ക്'... റം അല്ല! ഉപഭോക്താക്കളില്‍ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു

തൃശൂരില്‍ വാഹനാപകടത്തില്‍ മൂന്നു മരണം, ജോഹെയ്‌റി മോള ലോകസുന്ദരി, തൃശൂര്‍ ടൈറ്റന്‍സിന് കിരീടം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

മസിനഗുഡി വഴി ഊട്ടിക്ക് പോകാം! പാത വീണ്ടും തുറന്നു

മുഖ്യമന്ത്രി വി ഡി സതീശന്‍ ഇന്ന് ഡല്‍ഹിയില്‍; കെപിസിസി അധ്യക്ഷ നിയമനം ചര്‍ച്ചയായേക്കും