റാണിപുരം വിനോദ സഞ്ചാര കേന്ദ്രത്തിൽ അപകടം; സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം

ജോലിയിൽ പ്രവേശിച്ചത് കഴിഞ്ഞ ദിവസം
zipline operator dies
സനൂപ്, zipline operator dies
Updated on
1 min read

കാസർകോട്: റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തിലെ സിപ്‌ലൈനിൽ നിന്നു വീണ് ഓപ്പറേറ്റർക്ക് ദാരുണാന്ത്യം. ബളാന്തോട് ചാമുണ്ഡിക്കുന്ന് വാതിൽമാടിയിലെ കൃഷ്ണന്റെ മകൻ സനൂപ് (25) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് എത്തിയ ടൂറിസ്റ്റ് യുവതി സിപ്‌ലൈനിലൂടെ സഞ്ചരിക്കാനായി സുരക്ഷാബെൽറ്റണിഞ്ഞ് പുറപ്പെടുന്നതിനിടെ അബദ്ധത്തിൽ സനൂപിന്റെ കൈയിൽ കയറിപ്പിടിക്കുകയായിരുന്നു.

zipline operator dies
700 വര്‍ഷത്തെ വിശ്വാസപ്പെരുമ, ഇന്ത്യയിലെ ആദ്യ കത്തോലിക്കാ രൂപത; കൊല്ലത്ത് ആഘോഷങ്ങള്‍ക്ക് തുടക്കം

യുവതിയോടൊപ്പം സിപ്‌ലൈനിൽ തൂങ്ങി 300 മീറ്ററോളം അകലെ ലാൻഡിങ് സ്ഥലത്തിനു സമീപം വരെ സനൂപ് എത്തിയെങ്കിലും പിടിവിട്ട് വലിയ താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ഉടൻതന്നെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസമാണു സനൂപ് ജോലിയിൽ പ്രവേശിച്ചത്. അമ്മ ജാനകി. സഹോദരങ്ങൾ: ശരത്, ശ്യാം.

zipline operator dies
തൃശൂരില്‍ വീണ്ടും വാഹനാപകടം; കുട്ടി ഉള്‍പ്പെടെ മൂന്നു പേര്‍ മരിച്ചു
zipline operator dies
ജപ്പാനില്‍ കാണാതായ കണ്ണൂര്‍ സ്വദേശിനിയായ യുവതി ട്രെയിന്‍ തട്ടി മരിച്ചനിലയില്‍; മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം
Summary

Ranipuram accident zipline operator dies

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com