കോഴിക്കോട് കാറിന് തീപിടിച്ചപ്പോൾ, ടിവി ദൃശ്യം 
Kerala

സര്‍വീസ് ചെയ്ത് പുറത്തിറക്കിയ കാറിന് തീപിടിച്ചു; യാത്രക്കാരന്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആനയോട്  സ്വദേശി കണ്ണതറപ്പില്‍ ബിബിന്റെ കാര്‍ ആണ് അപകടത്തില്‍പ്പെട്ടത്. 

തിരുവമ്പാടി കറ്റിയാടിനു സമീപമാണ് സംഭവം. സര്‍വ്വീസ് സ്റ്റേഷനില്‍ നിന്ന് സര്‍വീസ് ചെയ്ത് പുറത്തിറക്കിയ കാറിന്റെ എഞ്ചിന്റെ ഭാഗത്ത് നിന്ന് തീ പടരുകയായിരുന്നു. തീ കണ്ടതിനെ തുടര്‍ന്ന് ബിബിന്‍ കാറില്‍ നിന്ന് ഇറങ്ങി ഓടുകയായിരുന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് തീ അണക്കാന്‍ ശ്രമിച്ചു. 

പിന്നീട് മുക്കത്തുനിന്ന് രണ്ടു യൂണിറ്റ് അഗ്‌നിശമനസേനയെത്തി തീ പൂര്‍ണമായും അണച്ചു. കാറിന്റെ മുന്‍ ഭാഗവും സീറ്റും പൂര്‍ണമായി കത്തിനശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'സിപിഎം പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി എംവി ഗോവിന്ദന്‍

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

SCROLL FOR NEXT