പ്രതീകാത്മക ചിത്രം 
Kerala

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞു; തീപിടിച്ചു, ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കോട്ടയത്ത് നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ചുമറിഞ്ഞു. ഓടിച്ചിരുന്ന ആള്‍ ഇറങ്ങിയതിനു പിന്നാലെ കാറിനു തീപിടിച്ചു. ഡ്രൈവര്‍ പുറത്തിറങ്ങിയതിന് ശേഷമാണ് കാറിന് തീപിടിച്ചത് എന്നതുകൊണ്ട് ഡ്രൈവര്‍ കാര്യമായ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു.

ഇന്നലെ രാത്രി 11 ന് ഏറ്റുമാനൂര്‍ സെന്‍ട്രല്‍ ജംക്ഷനില്‍ പൊലീസ് സ്റ്റേഷനു മുന്‍വശത്തെ ഡിവൈഡറില്‍ ഇടിച്ചാണ് കാര്‍ മറിഞ്ഞത്. എറണാകുളം ഭാഗത്തു നിന്നു കോട്ടയത്തേക്കു വരികയായിരുന്ന കാറാണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട വാഹനം ഇടിച്ചു വശത്തേക്ക് മറിഞ്ഞ നിലയിലായിരുന്നു. നാട്ടുകാര്‍ വാഹനം ഉയര്‍ത്തി ഓടിച്ചിരുന്ന ആളെ പുറത്തെത്തിക്കുകയായിരുന്നു. 

ഉടന്‍ തന്നെ കാറിന്റെ എന്‍ജിന്‍ ഭാഗത്തുനിന്നു പുകയും തീയും ഉയര്‍ന്നു. വാഹനം പൂര്‍ണമായി കത്തി. അപകടം ഒഴിവാക്കാന്‍ പൊലീസ് എത്തി റോഡ് ബ്ലോക്ക് ചെയ്ത് കോട്ടയം അഗ്‌നിരക്ഷാ സേനയെ വിവരം അറിയിച്ചു. തൊട്ടടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നു ഫയര്‍ എക്സ്റ്റിങ്ഗ്യൂഷര്‍ ഉപയോഗിച്ച് തീ കെടുത്താന്‍ ശ്രമിച്ചു. തീ ആളി പടര്‍ന്നതോടെ പിന്മാറി. അഗ്‌നിരക്ഷാ സേനയുടെ ചെറിയ വാഹനം എത്തി തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും സാധിക്കാത്തതിനാല്‍ വലിയ വാഹനം എത്തിച്ചു കെടുത്തുകയായിരുന്നു. ഓടിച്ചിരുന്ന ആളെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT