അപകടത്തില്‍ തകര്‍ന്ന കാര്‍ ടെലിവിഷന്‍ ദൃശ്യം
Kerala

ആലപ്പുഴയിൽ കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി; 5 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം, 2 പേരുടെ നില ​ഗുരുതരം

അപകടം കളർക്കോട് ദേശീയ പാതയിൽ

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കളർക്കോട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി അഞ്ച് പേർ മരിച്ചു. 2 പേരുടെ നില ​ഗുരുതരമാണ്. കളർക്കോട് ചങ്ങനാശ്ശേരി ജങ്ഷനിലാണ് അപകടം. ഏഴ് യുവാക്കളാണ് കാറിലുണ്ടായിരുന്നത്. ഇവർ വണ്ടാനം മെഡിക്കൽ കോളജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർഥികളാണെന്നു പ്രാഥമിക വിവരം.

ഗുരുവായൂരില്‍ നിന്നു കായംകുളത്തേക്ക് പോകുകയായിരുന്നു സൂപ്പർ ഫാസ്റ്റ് ബസിലേക്ക് ടവേര കാർ ഇടിച്ചു കയറുകയായിരുന്നു. കായംകുളം രജിസ്ട്രേഷനുള്ള കാറാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ കാർ പൂർണമായി തകർന്നു. യുവാക്കളെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഇടിയുടെ ആഘാതത്തില്‍ കെഎസ്ആര്‍ടിസി ബസിന്‍റെ മുന്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. ബസിലെ യാത്രക്കാരില്‍ ചിലര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ആലപ്പുഴയിൽ കനത്ത മഴ പെയ്യുന്നുണ്ട്. അതിനിടെയാണ് രാത്രി 9.30യോടെ അപകടമുണ്ടായത്. ഉടൻ തന്നെ നാട്ടുകാരടക്കമുള്ളവർ രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

‘എന്തോ ​ദുരുദ്ദേശമുണ്ട്‘; വഖഫ് ബോർഡിൽ യുഡിഎഫിനെതിരെ പിണറായി വിജയൻ

ധനകാര്യത്തിൽ അനാവശ്യമായ ബാധ്യത ഒഴിവാക്കുക

Weekly horoscope (August 23- August 29, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

100 മീറ്റർ വെറും '9.39' സെക്കൻഡിൽ! ഉസൈൻ ബോൾട്ടിനെ വെല്ലും 'ടിയാൻ​ഗോങ് റോബോട്ട്'! (വിഡിയോ)

തുടിയുടെ താളത്തിനപ്പുറം: കമ്പളനാട്ടിയുടെ മറഞ്ഞ ചരിത്രം