അപകടത്തില്‍പ്പെട്ട കാര്‍  
Kerala

കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ക്ക് പരിക്ക്

കോഴിക്കോട് നിന്നും അതിരപ്പിള്ളിലേക്ക് വിനോദയാത്രക്കെത്തിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ചാലക്കുടി: ചാലക്കുടിയില്‍ നിയന്ത്രണംവിട്ട കാര്‍ ചായക്കടയിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ചായക്കട വാടകക്കെടുത്ത് നടത്തുന്ന കൊന്നക്കുഴി സ്വദേശി പടിക്കല വീട്ടില്‍ പാപ്പച്ചന്‍(69)നാണ് പരിക്കേറ്റത്.

കൊന്നക്കുഴി ചാട്ടുകല്ലുംതറ കപ്പേളക്ക് സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും അതിരപ്പിള്ളിലേക്ക് വിനോദയാത്രക്കെത്തിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.

വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ചായകടയിലേക്ക് ഇരച്ചുകയറുകയായിരുന്നു. തുടര്‍ന്ന് മറിയുകയും ചെയ്തു. ശബ്ദം കേട്ട് ചായകടയിലുണ്ടായിരന്നവര്‍ പുറത്തേക്കോടിയതിനാല്‍ ദുരന്തം ഒഴിവായി.

Car crashes into tea shop; one injured

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 752 lottery result

വേനൽക്കാലത്ത് കാർ പണി തരാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

'ഒരു കഥയുണ്ട് പറയട്ടേ', 'രാജുവേട്ടൻ പഴയ ട്രാക്കിലേക്ക് വന്നല്ലോ'! തരം​ഗമായി 'ഐ നോബഡി' ടീസർ

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

SCROLL FOR NEXT