പാലാരിവട്ടത്ത് ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു  
Kerala

കൊച്ചിയില്‍ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു; ഡ്രൈവര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; വിഡിയോ

രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കൊച്ചിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. പാലാരിവട്ടം മെട്രോ സ്‌റ്റേഷന് സമീപത്തായിരുന്നു സംഭവം. ആളപായമില്ല. സംഭവത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.

പുക കണ്ടപ്പോള്‍ ഡ്രൈവര്‍ ഇറങ്ങിയത് കൊണ്ട് വന്‍ അപകടം ഒഴിവാകുകയായിരുന്നു. മഹീന്ദ്ര എക്‌സ് യു വി 500 കാറിനാണ് തീപിടിച്ചത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സെത്തി തീയണച്ചു.

അതേസമയം, കോഴിക്കോടും ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. താമരശ്ശേരി- ചുരം തുഷാര ഗിരി റോഡിലാണ് അപകടം ഉണ്ടായത്. വട്ടച്ചിറയില്‍ വെച്ചാണ് തീപിടിച്ചത്. കാറിന്റെ മുന്‍ഭാഗത്ത് നിന്നും പുകയുയര്‍ന്നതോടെ ഉള്ളിലുണ്ടായിരുന്നവര്‍ ഡോര്‍ തുറന്നു പുറത്തിറങ്ങുകയായിരുന്നു. പിന്നാലെ തീ ആളി പടര്‍ന്നു. മുക്കത്ത് നിന്നും ഫയര്‍ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഉള്ള്യേരി സ്വദേശികളായ മൂന്ന് പേരായിരുന്നു കാറിലുണ്ടായിരുന്നത്. പെട്ടെന്ന് തന്നെ ഇറങ്ങി ഓടിയതിനാല്‍ മൂന്ന് പേരും രക്ഷപ്പെടുകയായിരുന്നു.

A car caught fire and was destroyed while moving in Kochi. The incident happened near the Palarivattom Metro station. No casualties were reported.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനം; നിയമസഭയില്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ആധാര്‍ വീട്ടിലിരുന്നു പുതുക്കാം, പുതിയ ചട്ടം ഇന്നു മുതല്‍, അറിയേണ്ടതെല്ലാം

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

SCROLL FOR NEXT