ടെലിവിഷൻ ദൃശ്യം 
Kerala

താമരശ്ശേരി ചുരത്തിൽ കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; ഒരു മരണം, എട്ട് പേർക്ക് പരിക്ക്

കാറിനു മുകളിൽ പന മുറിഞ്ഞു വീണതോടെ രക്ഷാപ്രവർത്തനം വൈകിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തില്‍ ഇന്നോവ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. മാവൂർ സ്വദേശി റഷീദയാണ് മരിച്ചത്. അപടകടത്തിൽ പരിക്കേറ്റ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്. 

കാറിനു മുകളിൽ പന മുറിഞ്ഞു വീണതോടെ രക്ഷാപ്രവർത്തനം വൈകിയിരുന്നു. ഡോറുകൾ തുറക്കാൻ സാ​ധിക്കാതെ വന്നതോടെ മുക്കം, കൽപ്പറ്റ എന്നിവിടങ്ങളിൽ നിന്നു അ​ഗ്നിശമന സേനയുടെ യൂണിറ്റുകൾ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പൊലീസും ചുരം സംരക്ഷണ സന്നദ്ധ പ്രവർത്തകരും സ്ഥലത്തുണ്ടായിരുന്നു. 

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു മടങ്ങിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ രണ്ട് കുട്ടികളെ കോഴിക്കോട് മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

ചൂട് കുറയ്ക്കാൻ ഈ ആഹാരങ്ങൾ ഒഴിവാക്കാം

'സൂര്യയുടെ മുൻപിൽ വച്ച് സുപ്രിയ എന്നെ അറിയില്ല എന്ന് പറഞ്ഞു; അവർ കാരണമാണ് ഞാൻ ജേർണലിസം പഠിക്കാൻ പോകുന്നത്'

SCROLL FOR NEXT