മന്ത്രി റോഷി അഗസ്റ്റിന്‍ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം ഡോ ബിനുകുന്നത്തിന് സമ്മാനിച്ചപ്പോള്‍ ( Caritas Hospital) 
Kerala

കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ബിനുകുന്നത്തിന് ഫൊക്കാനയുടെ കര്‍മ്മ ശ്രേഷ്ഠ പുരസ്‌ക്കാരം

കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ ഡോ. ബിനുകുന്നത്തിന് അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുടെ (ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക) കര്‍മ്മ ശ്രേഷ്ഠ പുരസ്‌ക്കാരം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കാരിത്താസ് ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ ഡോ. ബിനുകുന്നത്തിന് അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുടെ (ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക) കര്‍മ്മ ശ്രേഷ്ഠ പുരസ്‌ക്കാരം. മൂന്ന് ദിവസം നീണ്ടു നിന്ന കേരള കണ്‍വന്‍ഷനോടനുബന്ധിച്ചാണ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഫൊക്കാനയുടെ ഭാരത ശ്രേഷ്ഠ പുരസ്‌കാരം ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനും സാഹിത്യ പുരസ്‌ക്കാരം കെ വി മോഹന്‍കുമാര്‍ ഐഎഎസിനും സമ്മാനിച്ചു.

കുമരകം ഗോകുലം ഗ്രാന്റ് റിസോട്ടില്‍ നടന്ന ഫൊക്കാന കേരള കണ്‍വന്‍ഷനില്‍ സംസ്ഥാന ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം ഡോ. ബിനുകുന്നത്തിന് സമ്മാനിച്ചു. ചടങ്ങില്‍ മന്ത്രി വി എന്‍ വാസവന്‍ , ഫൊക്കാന പ്രസിഡന്റ് ഡോ. സജിമോന്‍ ആന്റണി , ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ ഉണ്ണിത്താന്‍ ,കാരിത്താസ് ഹോസ്പിറ്റല്‍ ജോയിന്റ് ഡയറക്ടര്‍ ഫാ ജിസ്‌മോന്‍ മഠത്തില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ആരോഗ്യ - ജീവന്‍ രക്ഷാ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ കാരിത്താസ് ആശുപത്രി നടത്തിവരുന്ന സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ഡോ. ബിനുകുന്നത്തിന് കര്‍മ്മ ശ്രേഷ്ഠ പുരസ്‌കാരം സമ്മാനിച്ചതെന്ന് ഫൊക്കാന അറിയിച്ചു.

Caritas Hospital Director Binukunnath receives Karma Shrestha Award

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT