ദേരേബൈലിലെ ദ ലാൽബാഗ് ഇൻ എന്ന ബാറിന്റെ ഉടമകൾക്കെതിരെയാണ് എക്സൈസ് കേസെടുത്തത് 
Kerala

മദ്യപിക്കാൻ വിദ്യാർഥികൾക്ക് പ്രത്യേക പാക്കേജ്, ആൺകുട്ടികൾക്ക് 15 ശതമാനം കിഴിവ്; ബാറുടമയ്ക്കെതിരെ കേസ്

എക്സൈസ് ഡെപ്യൂട്ടി സൂപ്രണ്ട് എൻ സൗമ്യലത ബാർ റെയ്ഡ് ചെയ്ത് പോസ്റ്റർ കണ്ടെടുത്ത്‌ കേസ് ഫയൽ ചെയ്യുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

മംഗളൂരു: മദ്യപിക്കാൻ വിദ്യാർഥികൾക്ക് പ്രത്യേക ഓഫറുമായി സോഷ്യൽമീഡിയയിൽ പോസ്റ്റിട്ട ബാറുടമയ്ക്കെതിരെ കേസ്. ദേരേബൈലിലെ ദ ലാൽബാഗ് ഇൻ എന്ന ബാറിന്റെ ഉടമകൾക്കെതിരെയാണ് എക്സൈസ് കേസെടുത്തത്. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ തിരിച്ചറിയൽ കാർഡുമായി വരുന്ന വിദ്യാർഥികൾക്ക് പ്രത്യേക പാക്കേജും ആൺ കുട്ടികൾക്ക് 15 ശതമാനം വരെ വിലക്കിഴിവുമാണ് ബാർ ഉടമ പ്രഖ്യാപിച്ചത്.

ബുധനാഴ്ചയാണ് ബാറിലും സോഷ്യൽമീഡിയയിലും വിദ്യാർഥികൾക്ക് പ്രത്യേക ഓഫർ പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഇത് ശ്രദ്ധയിൽപ്പെട്ട എക്സൈസ് ഡെപ്യൂട്ടി സൂപ്രണ്ട് എൻ സൗമ്യലത ബാർ റെയ്ഡ് ചെയ്ത് പോസ്റ്റർ കണ്ടെടുത്ത്‌ കേസ് ഫയൽ ചെയ്യുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സംഭവത്തിൽ മം​ഗളൂരു പൊലീസും കേസെടുത്തിട്ടുണ്ട്. പ്രായം നോക്കിയേ മദ്യം നൽകാവൂ എന്ന് മംഗളൂരുവിലെ എല്ലാ ബാർ-പബ്‌ ഉടമകൾക്കും നോട്ടീസ് നൽകുന്നതിന് സിറ്റി പൊലീസ് നിർദേശം നൽകി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT