പ്രതീകാത്മക ചിത്രം 
Kerala

കുട്ടികളുമായി ഷാപ്പിലെത്തി മുതിർന്നവരുടെ കള്ളുകുടി; വിവാദം; കേസെടുത്ത് ബാലാവകാശ കമ്മീഷൻ

ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. പിന്നാലെയാണ് കമ്മീഷൻ കേസെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കുട്ടികളുമൊത്തു മുതിർന്നവർ ഷാപ്പിൽ വന്ന് കള്ളു കുടിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ആലപ്പുഴ മീനപ്പള്ളി കള്ളു ഷാപ്പിലാണ് വിവാദ സംഭവം.

ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. പിന്നാലെയാണ് കമ്മീഷൻ കേസെടുത്തത്. നിരവധി കുട്ടികളെ കള്ളു ഷാപ്പിലേക്ക് കൊണ്ടു പോകുന്നതും ഇവരുടെ മുന്നിൽ വച്ച് മുതിർന്നവർ മദ്യപിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

കമ്മീഷൻ ചെയർപേഴ്സൻ കെവി മനോജ് കുമാറാണ് സ്വമേധയാ കേസെടുത്തത്. അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ പൊലീസ് മേധാവി, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവർക്ക് കമ്മീഷൻ നിർദ്ദേശം നൽകി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

മഴക്കാലത്തെ ജലമലിനീകരണം, അണുബാധ തടയാൻ വീട്ടിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

മോഹന്‍ലാല്‍ തൂഫാന്‍ വോറിയര്‍; 'പിടിച്ചെടുത്തത് 10 കോടിയുടെ ലഹരി'

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് മോന്‍സ് ജോസഫ്; നല്ല മാതൃകയെന്ന് വെള്ളാപ്പള്ളി

SCROLL FOR NEXT