ടെലിവിഷൻ ദൃശ്യം 
Kerala

കൊലവിളി മുദ്രാവാക്യം; സംഘപരിവാർ സം​ഘടനകൾക്കെതിരെ കേസ്

പ്രകടനത്തിനിടെ ലീ​ഗ് പ്രവർത്തകർക്കെതിരെ കൊലവിളി നടത്തിയെന്നാണ് പരാതി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: പട്ടാമ്പി കൊപ്പത്ത് സംഘപരിവാർ സംഘടനകൾ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ കൊലവിളി മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. യൂത്ത് ലീ​ഗ് പട്ടാമ്പി മണ്ഡലം കമ്മിറ്റി നൽകിയ പരാതിയിലാണ് കൊപ്പം പൊലീസ് കേസെടുത്തത്. 

ഇന്നലെ വൈകീട്ടാണ് സംഭവം. പ്രകടനത്തിനിടെ ലീ​ഗ് പ്രവർത്തകർക്കെതിരെ കൊലവിളി നടത്തിയെന്നാണ് പരാതി. യൂത്ത് ലീ​ഗിനും സ്പീക്കർ എഎൻ ഷംസീറിനും എതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്രകടനത്തിനിടെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലും പ്രസം​ഗമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. 

മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് യൂത്ത് ലീ​ഗ് കാഞ്ഞങ്ങാട് നടത്തിയ റാലിയിൽ വിദ്വേഷ മുദ്രാവാക്യം ഉയർന്നിരുന്നു. സംഭവത്തിൽ കേസെടുത്ത പൊലീസ് അഞ്ച് പേരെ അറസ്റ്റും ചെയ്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT