പിവി അൻവർ എംഎൽഎ ഫെയ്സ്ബുക്ക്
Kerala

പിവി അൻവറിനെതിരെ കേസ്; അറസ്റ്റിന് സാധ്യത, വീടിന് മുന്നിൽ വൻ പൊലീസ് സന്നാഹം

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത സംഭവത്തിൽ അൻവറടക്കം 11 പേർക്കെതിരെ കേസ്

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ പിവി അൻവർ എംഎൽഎക്കെതിരെ പൊലീസ് കേസെടുത്തു. അൻവറടക്കം 11 പേർക്കെതിരെയാണ് കേസ്. നിലമ്പൂർ പൊലീസാണ് കേസെടുത്തത്.

അദ്ദേഹത്തെ അറസ്റ്റ് ചെയ്തേക്കുമെന്ന് അഭ്യൂഹമുണ്ട്. നിലമ്പൂരിലെ ഒതായിയിലുള്ള അദ്ദേഹത്തിന്റെ വീടിനു മുന്നിൽ വൻ പൊലീസ് സന്നാ​ഹം നിലയുറപ്പിച്ചിട്ടുണ്ട്. പാർട്ടി പ്രവർത്തകരും ഇവിടെ തടിച്ചു കൂടിയിട്ടുണ്ട്.

കാട്ടാന അക്രമണത്തിൽ യുവാവ് മരിച്ചതിനു പിന്നാലെ പ്രതിഷേധവുമായി ഫോറസ്റ്റ് ഓഫീസിലെത്തിയ അൻവറിന്റെ പാർട്ടി പ്രവർത്തകർ ഓഫീസ് അടിച്ചു തകർത്തിരുന്നു. കൃത്യനിർവ​ഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

വേനലിൽ പാൽ കേടാകാതിരിക്കാൻ ഇവ ശ്രദ്ധിക്കാം

'ഞാൻ ചെയ്തതിൽ ഏറ്റവും എക്സൈറ്റിങ് ആയ പ്രൊജക്ട്'; ആസിഫ് അലി ചിത്രത്തെക്കുറിച്ച് വാമിഖ ​ഗബ്ബി

'അന്ന് ബോഡിഷെയ്മിങ് നേരിട്ടു, ഇന്ന് നാഷണല്‍ അവാര്‍ഡ് നേടിയ ഹീറോ'; ഇന്ദ്രന്‍സ് തനിക്ക് പ്രചോദനമെന്ന് സൂര്യ

പിണറായി അറിയപ്പെടുക ഒറ്റുകാരനായി, റിയാസിനെ ഞാന്‍ ബേപ്പൂരില്‍ തളച്ചിട്ടു; പിവി അന്‍വര്‍

SCROLL FOR NEXT