ഫയല്‍ ചിത്രം 
Kerala

വീട്ടില്‍ അതിക്രമിച്ചു കയറി കുട്ടികളെ ചുട്ടുകൊന്ന കേസ്; പ്രതിയെ വെറുതേവിട്ട് ഹൈക്കോടതി

ഇടുക്കി വണ്ടിപ്പെരിയാറില്‍ 2013ല്‍ സഹോദരങ്ങളായ വിദ്യാര്‍ഥികളെ ചുട്ടുകൊന്ന കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: ഇടുക്കി വണ്ടിപ്പെരിയാറില്‍ 2013ല്‍ സഹോദരങ്ങളായ വിദ്യാര്‍ഥികളെ ചുട്ടുകൊന്ന കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. 2013 മാര്‍ച്ച് 21ന് പുലര്‍ച്ച വണ്ടിപ്പെരിയാര്‍ കോളനിയിലെ താമസക്കാരായ ദമ്പതികളുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ മക്കളായ ഭഗവതി (17), ശിവ (11) എന്നിവരെ പെട്രോള്‍ ഒഴിച്ച് കത്തിച്ച സംഭവത്തിലെ പ്രതി 33കാരനായ മാരിമുത്തുവിനെയാണ് വെറുതെ വിട്ടത്.

ജസ്റ്റിസ് പിബി സുരേഷ് കുമാര്‍, ജസ്റ്റിസ് സിഎസ് സുധ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ഇടുക്കി മഞ്ഞുമല സ്വദേശി മാരിമുത്തുവിന് തൊടുപുഴ ഒന്നാം അഡീഷനല്‍ സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരുന്നത്. തെളിവിന്റെ അഭാവത്തിലാണ് വെറുതെ വിടുന്നതെന്ന് വിചാരണക്കോടതിയുടെ ശിക്ഷാവിധിക്കെതിരെ പ്രതിയുടെ അപ്പീല്‍ അനുവദിച്ച് കോടതി വ്യക്തമാക്കി.

അമ്മയുമായുള്ള ബന്ധം കുട്ടികള്‍ ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. വണ്ടിപ്പെരിയാര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കുട്ടികള്‍ കൊല്ലപ്പെട്ടതാണെന്ന് വ്യക്തമാണെങ്കിലും പ്രതി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയെന്ന് സംശയാതീതമായി തെളിയിക്കാനായില്ലെന്ന് വിലയിരുത്തിയ കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

പുതിയ മൺചട്ടി വാങ്ങിയോ? എളുപ്പത്തിൽ മയക്കി എടുക്കാം

മുളപ്പിച്ച ധാന്യങ്ങൾ 'പച്ച'യ്ക്ക് കഴിക്കുന്നത് ആരോ​ഗ്യത്തിന് സുരക്ഷിതമാണോ?

ശ്രേയാംസ്‌ കുമാറില്ല, കല്‍പ്പറ്റയില്‍ അനില്‍ കുമാര്‍, ആര്‍ജെഡി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

'വീട്ടിലേക്ക് ഭാര്യ രണ്ട് ഇൻഡക്ഷൻ അടുപ്പ് വാങ്ങിയിട്ടുണ്ട്, നിങ്ങളും വാങ്ങിച്ചു വച്ചോ ഒരെണ്ണം'; എൽപിജി പ്രതിസന്ധിയെക്കുറിച്ച് അക്ഷയ് കുമാർ

SCROLL FOR NEXT