അഭിഭാഷകനോട് മോശമായി പെരുമാറിയ കേസ്: എസ്ഐക്ക് രണ്ടുമാസം തടവുശിക്ഷ ഫയൽ
Kerala

അഭിഭാഷകനോട് മോശമായി പെരുമാറിയ കേസ്: എസ്ഐക്ക് രണ്ടുമാസം തടവുശിക്ഷ

അടുത്ത ഒരു വർഷത്തേക്ക് സമാനകുറ്റങ്ങള്‍ ഉണ്ടാകരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ആലത്തൂരില്‍ അഭിഭാഷകനോട് മോശമായി പെരുമാറിയ കേസില്‍ എസ്ഐ വി ആർ റെനീഷിന് രണ്ടുമാസം തടവുശിക്ഷ. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വിധി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് എസ്ഐയെ കോടതി ശിക്ഷിച്ചത്. ശിക്ഷ നടപ്പാക്കുന്നത് ഒരു വര്‍ഷത്തേക്ക് മരവിപ്പിച്ചിട്ടുണ്ട്. അടുത്ത ഒരു വർഷത്തേക്ക് സമാനകുറ്റങ്ങള്‍ ഉണ്ടാകരുതെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഈ വർഷം ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം പാലക്കാട്ടെ ആലത്തൂർ സ്റ്റേഷനിലുണ്ടാകുന്നത്. അപകടത്തിൽപ്പെട്ട വാഹനം വിട്ടു കിട്ടണമെന്ന ആവശ്യവുമായിട്ടാണ് അക്വിബ് സുഹൈൽ എന്ന അഭിഭാഷകൻ സ്റ്റേഷനിലെത്തുന്നത്. സ്റ്റേഷനിൽ വെച്ച് അഭിഭാഷകനും എസ്ഐയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് അഭിഭാഷകനെതിരെ പൊലീസ് കേസെടുത്തിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

'അവർ തമ്മിൽ എന്തോ തർക്കമുണ്ടായിരുന്നു; രണ്ട് നല്ല വ്യക്തികൾ ഒന്നിച്ച് ജീവിച്ചെന്ന് കരുതി എപ്പോഴും അവർ നല്ല ദമ്പതികളാകണമെന്നില്ല'

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT