പ്രതീകാത്മക ചിത്രം 
Kerala

മുണ്ടക്കയത്ത് ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പൂജാരി കീഴടങ്ങി

മുണ്ടക്കയത്ത് ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസ്; പൂജാരി കീഴടങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മുണ്ടക്കയത്ത് ദളിത് പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ പൂജാരി കീഴടങ്ങി. എരുമേലി സ്വദേശി വിനുവാണ് കീഴങ്ങിയത്. മുണ്ടക്കയത്തെ സ്വകാര്യ ക്ഷേത്രത്തിൽ പൂജാരിയായിരുന്ന മുക്കൂട്ടുതറ സ്വദേശിയായ വിനുവിനെതിരെ പ്രദേശവാസിയായ 21കാരി ആണ് പരാതി നൽകിയത്. വിവാഹ വാഗ്ദാനം നൽകി മൂന്ന് വർഷമായി തന്നെ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി പൊലീസിന് നൽകിയ പരാതി. 

പ്രതി ജോലി ചെയ്തിരുന്ന ക്ഷേത്രത്തോട് ചേർന്നുള്ള ശാന്തി മഠത്തിൽ വച്ച് പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. അതിനിടയിൽ പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായും പരാതിയിലുണ്ട്.

വിനു മറ്റൊരു വിവാഹ ബന്ധത്തിലേക്ക് കടക്കുന്നതിനിടെയാണ് പെൺകുട്ടി പരാതിയുമായി പൊലീസിനെ സമീപിച്ചത്. നേരത്തെയും യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. വിവാഹം നടത്താമെന്ന് ഇയാൾ പിതാവിൻ്റെ സാന്നിധ്യത്തിൽ രേഖാമൂലം സമ്മതിച്ചതോടെ കേസ് ഒത്തുതീർപ്പാക്കി. ഈ വാഗ്ദാനം ലംഘിക്കപ്പെട്ടതോടെയാണ് യുവതി വീണ്ടും പരാതി നൽകിയത്. 

പെൺകുട്ടി പരാതി നൽകിയിതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. പൊലീസ് അന്വേഷണം തുടരുന്നതിനെടെയാണ് ഇന്ന് ഉച്ചയോടെ ഇയാൾ കീഴടങ്ങിയത്. ലൈംഗിക പീഡനത്തിന് പുറമേ, പട്ടികജാതി പട്ടിക വർഗ പീഡന നിരോധന വകുപ്പ് പ്രകാരവും പൊലീസ് കേസെടുത്തിരുന്നു.   കാഞ്ഞിരപ്പള്ളി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി