Case Registered Against North Indian Influencer Over Communal Remarks About Fort Kochi. 
Kerala

ഫോർട്ട് കൊച്ചിയെക്കുറിച്ച് വിദ്വേഷ പരാമർശം; ഇൻഫ്ലുവൻസർ അമർ സിങ് ധറിനെതിരെ കേസ്

മതസൗഹാർദം തകർക്കാനും വിഭാഗീയത സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് പ്രതി വിഡിയോ പ്രചരിപ്പിച്ചതെന്ന് എഫ്ഐആർ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഫോർട്ട് കൊച്ചിയിൽ മുസ്ലിം അധിപത്യമാണെന്ന വർഗീയ പരാമർശം നടത്തിയ ഇന്‍ഫ്‌ളുവന്‍സര്‍ക്കെതിരെ കേസെടുത്തു. ഉത്തരേന്ത്യന്‍ ഇന്‍ഫ്‌ളുവന്‍സര്‍ അമർസിങ് ധറിനെതിരെയാണ് ഫോർട്ട് കൊച്ചി പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിത സെക്ഷൻ 353(2), 192 എന്നിവ പ്രകാരമാണ് ഫോർട്ട് കൊച്ചി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളത്തിൽ മതസൗഹാർദം തകർക്കാനും വിഭാഗീയത സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് പ്രതി വിഡിയോ തയ്യാറാക്കി പ്രചരിപ്പിച്ചത് എന്ന് എഫ്ഐആറിൽ പറയുന്നു.

ലിറ്റില്‍ചോക്കപ്പ്' (Littlechockup) എന്ന ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അമൃത് സിങ് ധർ വർഗീയ പരാമർശം നടത്തിയത്. കേരളത്തില്‍ ഇസ്ലാം പ്രചരിപ്പിക്കാനായി അറബ് രാജ്യങ്ങളില്‍ നിന്നും ഫണ്ട് വരുന്നുണ്ടെന്നും ഫോര്‍ട്ട് കൊച്ചിയില്‍ പൂര്‍ണമായും ഇസ്ലാമിക അന്തരീക്ഷമാണ് എന്നും ഇയാൾ വിഡിയോയില്‍ പറയുന്നുണ്ട്.

95 ശതമാനം ബിസിനസ് ഉടമകളും ടാക്‌സി ഡ്രൈവര്‍മാരും റിക്ഷ ഡ്രൈവര്‍മാരും ചെറിയ കച്ചവടങ്ങള്‍ നടത്തുന്നവരും കമ്മലുകള്‍ വില്‍ക്കുന്നവരും പഞ്ചര്‍ ഒട്ടിക്കുന്നവരും പച്ചക്കറികളും പഴങ്ങളും വില്‍ക്കുന്നവരുമെല്ലാം മുസ്ലീങ്ങളാണ്. ഇവിടെ എല്ലാവരും മുസ്ലീങ്ങളാണെന്നും ഇയാള്‍ വിഡിയോയിൽ പറയുന്നുണ്ട്.

ഇയാള്‍ മുമ്പും കേരളത്തെക്കുറിച്ച് സമാനമായ വിദ്വേഷ വിഡിയോ ചെയ്തിട്ടുണ്ട്. കേരളത്തെക്കുറിച്ചുള്ള വിദ്വേഷ പ്രസ്താവനകള്‍ക്ക് പുറമെ ഗാന്ധിയെക്കുറിച്ചും നെഹ്‌റുവിനെക്കുറിച്ചും ഇയാള്‍ മോശമായി സംസാരിക്കുന്നുണ്ട് വിഡിയോയില്‍. ഫോര്‍ട്ട് കൊച്ചിയില്‍ കാശി എന്ന കഫേയില്‍ ഗാന്ധിജിയുടെ ചിത്രത്തോടൊപ്പം ജിന്നയുടെ ചിത്രം കണ്ടുവെന്നും മെനുവില്‍ മുഴുവന്‍ ബീഫ് വിഭവഭങ്ങളായിരുന്നുവെന്നും ഇയാള്‍ പറയുന്നുണ്ട്.

Case Registered Against North Indian Influencer Over Communal Remarks About Fort Kochi.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജനറിക് മരുന്നുകള്‍ക്ക് എതിരല്ല, ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്: കെകെ ശൈലജ

മൂന്നാറിലെ മലനിരകൾ കീഴടക്കി റോയൽ വ്യൂ ഡബിൾ ഡെക്കർ; പൂജ അവധിക്കാലത്ത് കെഎസ്ആർടിസിക്ക് നാല് ലക്ഷത്തിലേറെ രൂപയുടെ വരുമാനക്കൊയ്ത്ത്

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ഗതാഗത നിരോധനം നീട്ടി; അടിമാലി-മൂന്നാർ റൂട്ടിൽ യാത്രാവിലക്ക് രണ്ടാഴ്ച കൂടി തുടരും

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ കാണാതായി

മഴ മുന്നറിയിപ്പ്: നെല്ലിയാമ്പതി, അട്ടപ്പാടി മേഖലകളിൽ വിനോദസഞ്ചാരികൾക്ക് നിയന്ത്രണം