

കേരളത്തിനെതിരെയുള്ള ഉത്തരേന്ത്യന്‍ വ്‌ളോഗറുടെ വിഡിയോ വിവാദമായി മാറിയിരിക്കുകയാണ്. ഫോര്‍ട്ട് കൊച്ചിയില്‍ മുഴുവന്‍ മുസ്ലീങ്ങളാണെന്നും കേരളം അപകടത്തിലാണെന്നും കേന്ദ്ര സര്‍ക്കാര്‍ ഇടപണമെന്നുമാണ് വിവാദ വിഡിയോയില്‍ പറയുന്നത്. ലിറ്റിച്ചോക്ക് അപ്പ് എന്ന വ്‌ളോഗറാണ് കേരളത്തെക്കുറിച്ച് വിദ്വേഷ വിഡിയോയുമായെത്തിയത്.
ഈ വിഡിയോയ്ക്ക് പിന്തുണയുമായി നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിന്റെ മകളായ ദിയ കൃഷ്ണയുമെത്തിയിരുന്നു. സാഡ് റിയാലിറ്റി എന്നായിരുന്നു ദിയയുടെ കമന്റ്. പിന്നാലെ ദിയയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ദിയയ്‌ക്കെതിരെ വിമര്‍ശനവുമായെത്തിയവരില്‍ ലാലി പിഎമ്മുമുണ്ട്. അതെന്താ ദിയേ അങ്ങനെയൊരു ടോക്ക് എന്നാണ് ലാലി പിഎം ചോദിക്കുന്നത്.
''അതെന്താ ദിയേ അങ്ങനെയൊരു ടോക്ക്. കേരളത്തില്‍ മുസ്ലീങ്ങളില്ലാത്ത എത്രയോ സ്ഥലങ്ങളുണ്ട്! അവരെ കണ്ടിട്ട് പോലുമില്ല എന്ന് പറഞ്ഞ ഒരു പെണ്‍കുട്ടിയെ ഒരിക്കല്‍ ഞാന്‍ പരിചയപ്പെട്ടിരുന്നു. കോതമംഗലത്ത് മുസ്ലീങ്ങള്‍ക്ക് സ്ഥലം കൊടുക്കാറില്ലെന്ന് എന്റെയൊരു ഫ്രണ്ട് ഒരിക്കല്‍ പറഞ്ഞ് കേട്ടിരുന്നു. മുസ്ലിങ്ങളല്ലാത്ത ആരെ വേണമെങ്കിലും പ്രണയിച്ചോ എന്ന് പറയുന്ന അമ്മമാരുണ്ടെന്നും പറഞ്ഞ് കേട്ടിട്ടുണ്ട്. ഇതൊക്കെയാണ് സാഡ് റിയാലിറ്റി ദിയാ' എന്നാണ് ലാലി പറയുന്നത്.
''നിങ്ങള്‍ക്ക് എന്റര്‍ടൈന്‍മെന്റിന് മാത്രം മതിയോ മുസ്ലിങ്ങള്‍ ? ഈയിടെ അഹാനായുടെ കല്യാണത്തിന്റെ അവതാരകനായത് ദുല്‍ഖര്‍ ആണെന്ന് വാര്‍ത്ത കണ്ടിരുന്നു. ദുല്‍ഖര്‍ മുസ്ലീമാണെന്നറിയാതായിരുന്നോ അത്?' എന്നുമായിരുന്നു ലാലിയുടെ പോസ്റ്റ്. അതേസമയം വിഡിയോ വിവാദമായതോടെ ദിയ കമന്റ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ദിയയുടെ കമന്റിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates