മലമുകളിലെത്തിയശേഷം സൈന്യത്തിനൊപ്പം നില്‍ക്കുന്ന ബാബു 
Kerala

ബാബുവിന് എതിരെ കേസ് എടുക്കും; ഒരു കൊല്ലം തടവോ പിഴയോ ലഭിക്കാവുന്ന കുറ്റം

ചേറാട് മല കയറുന്നതിന് ഇടയില്‍ അപകടത്തില്‍പ്പെട്ട ബാബുവിന് എതിരെ വനം വകുപ്പ് കേസെടുക്കും

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മലമ്പുഴയിലെ ചേറാട് മല കയറുന്നതിന് ഇടയില്‍ അപകടത്തില്‍പ്പെട്ട ബാബുവിന് എതിരെ വനം വകുപ്പ് കേസെടുക്കും. കേരള ഫോറസ്റ്റ് ആക്ട് സെക്ഷന്‍ 27 പ്രകാരമാണ് കേസെടുക്കുക. 

വനമേഖലയില്‍ അതിക്രമിച്ച് കയറിയതിനാണ് കേസ്. ഒരു കൊല്ലം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണ് ഇത്. കേസ് എടുക്കുന്നതിന് മുന്‍പ് ബാബുവില്‍ നിന്ന് മൊഴിയെടുക്കും. വാളയാര്‍ സെക്ഷന്‍ ഓഫീസറായിരിക്കും ബാബുവില്‍ നിന്ന് മൊഴിയെടുക്കുക. 

ബാബുവിനൊപ്പം ഉണ്ടായ സുഹൃത്തുക്കള്‍ക്കെതിരെ കേസ് എടുക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ല. ബാബുവിന്റെ മൊഴി എടുത്തതിന് ശേഷമാവും സുഹൃത്തുക്കള്‍ക്കെതിരെ കേസ് എടുക്കുമോ എന്നത് തീരുമാനിക്കുക.

കല്ലില്‍ തട്ടി കാല്‍ വഴുതി വീണതെന്ന് ഉമ്മ

കല്ലില്‍ ചവിട്ടി കാല്‍ വഴുതി താഴേക്ക് വീഴുകയായിരുന്നു എന്ന് ബാബു പറഞ്ഞതായി ഉമ്മ. ഉമ്മയും സഹോദരനും ബാബുവിനെ ആശുപത്രിയില്‍ എത്തി കണ്ടു.

ഒപ്പമുണ്ടായിരുന്ന കൂട്ടുകാര്‍ പാതി വഴിയില്‍ യാത്ര നിര്‍ത്തി മടങ്ങി. ഇതോടെ താന്‍ ഒറ്റയ്ക്ക് മുകളിലേക്ക് കയറുകയായിരുന്നു എന്നും ബാബു പറഞ്ഞതായി ഉമ്മ പറഞ്ഞു. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസിയുവിലാണ് ബാബുവിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.20 അടി താഴ്ചയിലേക്ക് വീണ്ടും വീണു

ഇരുപതടിയോളം താഴ്ചയിലേക്ക് വീണ്ടും വീണു 

പാറയിടുക്കില്‍ കുടുങ്ങി 34 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ബാബു ഇരുപതടിയോളം താഴ്ചയിലേക്ക് വീണ്ടും വീണു പോയിരുന്നു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ ആയിരുന്നു സംഭവം. മസില്‍ കയറിയതിനെത്തുടര്‍ന്നു കാല്‍ ഉയര്‍ത്തിവയ്ക്കാന്‍ ശ്രമിച്ചപ്പോഴാണു വഴുതി വീണത്. കാല്‍ മറ്റൊരു പാറയിടുക്കില്‍ ഉടക്കി നിന്നതാണ് രക്ഷയായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളം പിഎം ശ്രീയില്‍ പങ്കാളി, പിന്മാറാന്‍ കത്തു നല്‍കിയിട്ടില്ല, തുടരാന്‍ നിര്‍ബന്ധിതമെന്ന് മുഖ്യമന്ത്രി

'സുന്നി ആയതുകൊണ്ട് കള്ളക്കേസില്‍ കുടുക്കിയതാണ്'; 9 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന്റെ വാദം തള്ളി ഹൈക്കോടതി, ശിക്ഷ ശരിവെച്ചു

സ്ത്രീകൾക്ക് സൗജന്യ യാത്രയുണ്ട്, പക്ഷെ ബസില്ല; ഓർഡിനറി കുറഞ്ഞതോടെ വലഞ്ഞ് യാത്രക്കാർ

'ഇന്നിസൈ പാടി വരും...', രുക്കു അന്ന് കളക്ടർ, കുട്ടി ഇന്ന് മുഖ്യമന്ത്രി; പ്രിയ സുഹൃത്ത് വിജയ്‌യെ കാണാനെത്തി സിമ്രാൻ

ദേശീയപാത വികസനത്തിൽ കാസർകോട് 500 കുടുംബങ്ങളും വിദ്യാലയവും ഒറ്റപ്പെടാൻ സാധ്യത

SCROLL FOR NEXT