പുതുവത്സരാഘോഷം/ഫയല്‍ ചിത്രം 
Kerala

രാത്രി 10നുള്ളില്‍ ആഘോഷങ്ങള്‍ അവസാനിപ്പിക്കണം, ആള്‍ക്കൂട്ടം പാടില്ല; പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം, ലംഘിച്ചാല്‍ കര്‍ശന നടപടി

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ദുരന്തനിവാരണ വകുപ്പിന്റെ ഉത്തരവ്. വ്യാഴാഴ്ച രാത്രി 10 മണിക്കുള്ളില്‍ ആഘോഷങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കി. ആഘോഷങ്ങളില്‍ മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധമാണ്. 

പൊതുസ്ഥലത്ത് കൂട്ടായ്മകള്‍ പാടില്ല. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ പാടുള്ളു.   പൊതുപരിപാടികള്‍ സംഘടിപ്പിക്കാന്‍ പാടില്ല.  ഡിസംബര്‍ 31 -ന്  രാത്രി പത്തു മണിക്ക് എല്ലാ പുതുവത്സര പരിപാടികളും അവസാനിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. അതതു ജില്ലകളിലെ പൊലീസ് മേധാവിമാരും കലക്ടര്‍മാരും നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതായി ഉറപ്പുവരുത്തണമെന്നും ഉത്തരവില്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള: പി എസ് പ്രശാന്തും ഭരണസമിതിയും പ്രതികള്‍

മാസം 1500 രൂപ വരെ സ്കോളർഷിപ്പ് നേടാം; ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ മക്കൾക്ക് അവസരം

പ്ലസ് ടു കഴിഞ്ഞവർക്ക് എൻഐടി കാലിക്കറ്റിൽ അധ്യാപക കോഴ്‌സ്; ജൂലൈ 7 വരെ അപേക്ഷിക്കാം

'സഹികെട്ട് ഞാന്‍ കല്ലെടുത്തെറിഞ്ഞു, അവന്റെ തല പൊട്ടി ചോര വന്നു'; ശല്യക്കാരനെ നേരിട്ടതിനെക്കുറിച്ച് കയാദു

ലോകകപ്പിനിടെ തീരാ നഷ്ടം; നെഞ്ചുലഞ്ഞ് നെതർലൻഡ്സ് താരം കോഡി ​ഗാക്പോ; ദുഃഖ വാർത്ത