suresh gopi 
Kerala

'മോദിയുടെ കരുതലിന് നന്ദി; നമ്മുടെ സംസ്‌കാരത്തെയും ആഘോഷങ്ങളെയും കൈപിടിച്ചുയര്‍ത്താന്‍ നമ്മോടൊപ്പം കേന്ദ്രസര്‍ക്കാരുണ്ട്'

നമ്മുടെ സ്വന്തം പാരമ്പര്യത്തെയും ആഘോഷങ്ങളെയും ലോകത്തിന് മുന്നില്‍ കൂടുതല്‍ തിളക്കത്തോടെ അവതരിപ്പിക്കാന്‍ കേന്ദ്ര ടൂറിസം മന്ത്രാലയം 80 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ഔദ്യോഗികമായി അനുവദിച്ചിരിക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

തൃശൂര്‍: നെഹ്‌റു ട്രോഫി വള്ളംകളിക്കായി 20 ലക്ഷവും പുലിക്കളിക്കായി 25 ലക്ഷവും, ആറന്മുള ഉത്തൃട്ടാതി വള്ളംകളിക്ക് 20 ലക്ഷവും പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളിക്കായി 15 ലക്ഷം രൂപയും കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ നെടുംതൂണായ മഹത്തായ വള്ളംകളികള്‍ക്കും ഉത്സവങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ പിന്തുണ ഉറപ്പുവരുത്തിയിരിക്കുകയാണെന്നും മന്ത്രി സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

'നമ്മുടെ സ്വന്തം പാരമ്പര്യത്തെയും ആഘോഷങ്ങളെയും ലോകത്തിന് മുന്നില്‍ കൂടുതല്‍ തിളക്കത്തോടെ അവതരിപ്പിക്കാന്‍ കേന്ദ്ര ടൂറിസം മന്ത്രാലയം 80 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ഔദ്യോഗികമായി അനുവദിച്ചിരിക്കുന്നു. നമ്മുടെ പെരുമ ലോകമെങ്ങും മുഴങ്ങിക്കേള്‍ക്കേണ്ടതുണ്ട്. നെഹ്‌റു ട്രോഫി വള്ളംകളി (ഓഗസ്റ്റ് 22) 20 ലക്ഷം, പുലിക്കളി (ഓഗസ്റ്റ് 29) 25 ലക്ഷം, ആറന്മുള ഉത്തൃട്ടാതി വള്ളംകളി (ഓഗസ്റ്റ് 30) 20 ലക്ഷം, പ്രസിഡന്റ്‌സ് ട്രോഫി വള്ളംകളി (നവംബര്‍ 1) 15 ലക്ഷം. കേരളത്തിന്റെ ടൂറിസം മേഖലയ്ക്കും ഈ മഹാമേളകള്‍ക്കും കരുത്തുപകരുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ കരുതലിന് ഹൃദയപൂര്‍വ്വം നന്ദി രേഖപ്പെടുത്തുന്നു. നമ്മുടെ സംസ്‌കാരത്തെയും ആഘോഷങ്ങളെയും കൈപിടിച്ചുയര്‍ത്താന്‍ നമ്മളോടൊപ്പം കേന്ദ്ര സര്‍ക്കാരുണ്ട്' - സുരേഷ് ഗോപി കുറിപ്പില്‍ പറയുന്നു.

സുരേഷ് ഗോപിയുടെ കുറിപ്പ്

നമ്മുടെ സാംസ്കാരിക പൈതൃകത്തിന്റെ നെടുംതൂണായ മഹത്തായ വള്ളംകളികൾക്കും ഉത്സവങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ ശക്തമായ പിന്തുണ ഉറപ്പുവരുത്തിയിരിക്കുകയാണ്!

നമ്മുടെ സ്വന്തം പാരമ്പര്യത്തെയും ആഘോഷങ്ങളെയും ലോകത്തിന് മുന്നിൽ കൂടുതൽ തിളക്കത്തോടെ അവതരിപ്പിക്കാൻ കേന്ദ്ര ടൂറിസം മന്ത്രാലയം 80 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം ഔദ്യോഗികമായി അനുവദിച്ചിരിക്കുന്നു. ​നമ്മുടെ പെരുമ ലോകമെങ്ങും മുഴങ്ങിക്കേൾക്കേണ്ടതുണ്ട്. അതിനായി താഴെ പറയുന്ന നമ്മുടെ അഭിമാന ഉത്സവങ്ങൾക്കാണ് ഈ സഹായം ലഭിച്ചിരിക്കുന്നത്:

നെഹ്റു ട്രോഫി വള്ളംകളി (ആഗസ്റ്റ് 22, 2026) - ₹20 ലക്ഷം

​പുലിക്കളി (ആഗസ്റ്റ് 29, 2026) - ₹25 ലക്ഷം

​ആറന്മുള ഉത്തൃട്ടാതി വള്ളംകളി (ആഗസ്റ്റ് 30, 2026) - ₹20 ലക്ഷം

പ്രസിഡൻ്റ്സ് ട്രോഫി വള്ളംകളി (നവംബർ 01, 2026) - ₹15 ലക്ഷം

​കേരളത്തിന്റെ ടൂറിസം മേഖലയ്ക്കും ഈ മഹാമേളകൾക്കും കരുത്തുപകരുന്ന നരേന്ദ്ര മോദി സർക്കാരിന്റെ കരുതലിന് ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു.

നമ്മുടെ സംസ്കാരത്തെയും ആഘോഷങ്ങളെയും കൈപിടിച്ചുയർത്താൻ നമ്മളോടൊപ്പം കേന്ദ്ര സര്‍ക്കാരുണ്ട്!

​ഒത്തൊരുമിച്ച് ആഘോഷിക്കാം, നമ്മുടെ തനിമയെ ലോകത്തിന് മുന്നിൽ ഉയർത്തിപ്പിടിക്കാം!

Centre is with us to uplift our culture and celebrations — Suresh Gopi

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസിയുടെ പേരില്‍ നടന്നത് വന്‍ തട്ടിപ്പ്; റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് മുന്നില്‍; കുടുതല്‍ അന്വേഷണം വേണമെന്ന് ജനീഷ്

സ്വാതന്ത്ര്യദിനാഘോഷം: ഡല്‍ഹി കനത്ത ജാഗ്രതയില്‍; 19 ഭീകരരുടെ പോസ്റ്ററുകളുമായി പൊലീസ്

പട്ടിയ്ക്ക് മെസിയുടെ പേരിട്ടു; ഇതിഹാസ താരത്തെ അപമാനിച്ചു, ആരാധകര്‍ വിഷമത്തില്‍; മറുപടി നല്‍കി ജൂഡ്

പ്രതിമാസം 30,000 രൂപ വരുമാനമുണ്ടോ?; സുഖമായി ജീവിക്കാന്‍ ഇതാ ഒരു ബജറ്റ് പ്ലാന്‍, വിശദാംശങ്ങള്‍

ദാഹിക്കുമ്പോൾ മാത്രം വെള്ളം കുടിക്കുന്നവരാണോ? ആ ശീലം മാറ്റാൻ സമയമായി