റിപ്പോര്‍ട്ടര്‍ ചാനലിന്റെ സുരക്ഷാ ക്ലിയറന്‍സ് പിന്‍വലിച്ച് കേന്ദ്രം 
Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ സുരക്ഷാ ക്ലിയറന്‍സ് പിന്‍വലിച്ച് കേന്ദ്രം; നടപടി സാബു എം ജേക്കബിന്റെ ഹര്‍ജിയില്‍

ഹര്‍ജിയില്‍ ലൈസന്‍സ് ഉടമയോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റിപ്പോര്‍ട്ടര്‍ ചാനലിനുള്ള സുരക്ഷ ക്ലിയറന്‍സ് പിന്‍വലിച്ചെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഹൈക്കോടതിയെ വാക്കാല്‍ അറിയിച്ചു. ട്വന്റി20 അധ്യക്ഷന്‍ സാബു എം ജേക്കബിന്റെ ഹര്‍ജിയിലാണ് ഇക്കാര്യം മന്ത്രാലയം അറിയിച്ചത്. ഹര്‍ജിയില്‍ ലൈസന്‍സ് ഉടമയോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു.

ചാനലിന്റെ ഉടമസ്ഥാവകാശം കൈമാറിയത് ഉടമകള്‍ രേഖാമൂലം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടില്ല. ഇത്തരമൊരു പശ്ചാത്തലത്തിലാണ് സുരക്ഷാ ക്ലിയറന്‍സ് പിന്‍വലിച്ചിട്ടുള്ളത്. രണ്ടുമാസത്തിനകം ഇത് സംബന്ധിച്ച വിശാദംശങ്ങള്‍ ഉടമകള്‍ അറിയിക്കണമെന്നാണ് നിര്‍ദേശം. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലൈസന്‍സ് സംബന്ധിച്ച് കേന്ദ്ര പ്രക്ഷേപണമന്ത്രാലയത്തിന് തീരുമാനം കൈക്കൊള്ളാമെന്ന് പറഞ്ഞ് കേസ് തീര്‍പ്പാക്കിയിട്ടുണ്ട്

റിപ്പോര്‍ട്ടര്‍ ചാനലിന്റെ ലൈസന്‍സ് ഇന്‍ഡോ എഷ്യന്‍ ന്യൂസ് ചാനലിന്റെ പേരിലാണ്. എംവി നികേഷ് കുമാറും റാണി വര്‍ഗീസുമാണ് നിലവിലെ ഡയറക്ടര്‍മാര്‍.

Centre Withdraws Security Clearance for Reporter TV

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

115 ദിവസം; പ്രിയദര്‍ശിനി പദ്ധതിയിലൂടെ 15 കോടി സൗജന്യ യാത്രകള്‍; യാത്രാനിരക്കില്‍ 101% വര്‍ധന

ബന്ദിപ്പൂർ രാത്രിയാത്രാ നിരോധനം: എംഎൽഎയുടെ ഉപക്ഷേപവും മുഖ്യമന്ത്രിയുടെ മറുപടിയും വിലകുറഞ്ഞ ഗിമ്മിക്ക്; വയനാട് പ്രകൃതി സംരക്ഷണ സമിതി

ദിവസവും പ്രോട്ടീൻ കഴിക്കുന്നുണ്ടോ? ആവശ്യത്തിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാണോ?

ഓഹരി വിപണിയില്‍ ഇന്നും നേട്ടം, ട്രെന്റ് ആറു ശതമാനം കുതിച്ചു; ഐടി ഓഹരികളില്‍ റാലി, രൂപയ്ക്കും മുന്നേറ്റം

പോസ്റ്റ് ഓഫീസിലെത്തി ഭാര്യയെ കമ്പിവടികൊണ്ട് ആക്രമിച്ച ശേഷം ഭർത്താവ് വെടിവെച്ചു മരിച്ചു