കേരളത്തിൽ അഞ്ചു ദിവസം പരക്കെ മഴയ്ക്ക് സാധ്യത പിടിഐ
Kerala

ഇരട്ട ന്യൂനമർദ്ദം, ന്യൂനമർദ്ദ പാത്തി; ശക്തമായ മഴയ്ക്ക് സാധ്യത; രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട്

മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതി തീവ്ര ന്യൂനമർദ്ദം കിഴക്കൻ രാജസ്ഥാന് മുകളിൽ സ്ഥിതിചെയ്യുന്നു. തെക്കൻ രാജസ്ഥാൻ ഗുജറാത്ത്‌ മേഖലയിലേക്ക് സഞ്ചരിച്ചു ഓഗസ്റ്റ് 29 ഓടെ സൗരാഷ്ട്ര കച്ച് തീരത്തിനു സമീപം വടക്ക് കിഴക്കൻ അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യത. ശക്തികൂടിയ ന്യൂനമർദ്ദം പശ്ചിമ ബംഗാളിന് മുകളിൽ സ്ഥിതിചെയ്യുന്നു. അടുത്ത രണ്ടു ദിവസങ്ങളിൽ ഝാർഖണ്ഡ്, ഒഡിഷ ഭാഗത്തേക്ക്‌ നീങ്ങാൻ സാധ്യത.

വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. ഓഗസ്റ്റ് 29 ഓടെ മധ്യ കിഴക്കൻ / വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയൊരു ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായി മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം

കേരള - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മാസം 28 വരെ കർണാടക തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തലയണയ്ക്കടിയിലും, മുറിയിലും ബാത്‌റൂമിലും പാമ്പുകള്‍; കുറ്റ്യാടിയില്‍ ഒരു വീട്ടില്‍ നിന്നും പിടികൂടിയത് അഞ്ച് വെള്ളിക്കെട്ടനെ

കൊല്ലത്ത് വ്യാപാര സ്ഥാപനത്തില്‍ വന്‍ കവര്‍ച്ച, 23 ലക്ഷം രൂപ കവര്‍ന്നു; മോഷണം നടത്തിയത് മുഖം മറച്ച രണ്ടംഗ സംഘം

സ്വര്‍ണവിലയില്‍ വര്‍ധന; പവന് 280 രൂപ കൂടി

'അടുത്ത മുഖ്യമന്ത്രി കുഞ്ഞാലിക്കുട്ടി ആവട്ടെ'; പിന്തുണച്ച് സുന്നി മഹല്ല് ഫെഡറേഷന്‍

തത്തകളും വന്യജീവികള്‍; കൃഷിനാശത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് ബോംബെ ഹൈക്കോടതി

SCROLL FOR NEXT