kerala rain alert today ഫയൽ
Kerala

പകല്‍ ചൂടില്‍ നിന്ന് ആശ്വാസമാകുമോ?; ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തില്‍ പകല്‍ സമയത്തെ കടുത്ത ചൂടില്‍ നിന്ന് ആശ്വാസമേകി വൈകുന്നേരങ്ങളില്‍ ഇന്നും നാളെയും (ഞായര്‍, തിങ്കള്‍) ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ പകല്‍ സമയത്തെ കടുത്ത ചൂടില്‍ നിന്ന് ആശ്വാസമേകി വൈകുന്നേരങ്ങളില്‍ ഇന്നും നാളെയും (ഞായര്‍, തിങ്കള്‍) ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല്‍ അപകടകാരികളാണ്. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അതിനിടെ പകല്‍ സമയത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പും കാലാവസ്ഥ വകുപ്പ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച വരെയാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഈ ദിവസങ്ങളില്‍ കൊല്ലം, പാലക്കാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 38 °C വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 37°C വരെയും രേഖപ്പെടുത്താന്‍ സാധ്യതയുണ്ട്. പത്തനംതിട്ട ജില്ലയില്‍ ഉയര്‍ന്ന താപനില 36°C വരെ ഉയരുമെന്നുമാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

സാധാരണയെക്കാള്‍ 2 മുതല്‍ 3°C വരെ കൂടുതല്‍ ചൂട് അനുഭവപ്പെടാനാണ് സാധ്യതയുള്ളത്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ചൊവ്വാഴ്ച വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Chance of rain with thunderstorms today and tomorrow

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കര്‍ണാടക രാഷ്ട്രീയത്തില്‍ സജീവമായി തുടരും; ഹൈക്കമാന്‍ഡിന്റെ രാജ്യസഭ ഓഫര്‍ നിരസിച്ച് സിദ്ധരാമയ്യ

പൊലീസുകാരൻ ചമഞ്ഞ് ജ്വല്ലറിലെത്തി; 2,60,500 രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്തു

കര്‍ണാടകയില്‍ അധികാര കൈമാറ്റം, ഡികെ മുഖ്യമന്ത്രിയാകും; തിരുവനന്തപുരത്ത് അമ്യൂസ്മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'പ്രധാനമന്ത്രിയെ കാണാൻ പോയതോ അതോ സംവിധായകനെയോ ?'; വിജയ്‌യുടെ വസ്ത്രധാരണത്തിന് വിമർശനം

വേറെ ലെവൽ ആക്ഷൻ; ഗംഭീര പ്രതികരണവുമായി 'കാട്ടാളൻ'

SCROLL FOR NEXT