ചാണ്ടി ഉമ്മന്‍ സഹോദരിമാര്‍ക്കും അമ്മയോടുമൊപ്പം  Instagram
Kerala

'ഉമ്മന്‍ചാണ്ടി കുടുംബത്തില്‍ നിന്ന് ഒരു സ്ഥാനാര്‍ഥിയേ ഉണ്ടാകൂ, അപ്പ ഉള്ളപ്പോഴുള്ള തീരുമാനമാണത്'

'എന്റെ അറിവില്‍ സഹോദരിമാര്‍ മത്സരിക്കില്ല. അവര്‍ക്ക് താല്‍പ്പര്യം ഇല്ലെന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്. അച്ചു അവധിക്ക് വന്നപ്പോഴും രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നാണ് പറഞ്ഞത്.'

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ഉമ്മന്‍ ചാണ്ടി കുടുംബത്തില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥിയെ ഉണ്ടാകൂവെന്ന് ചാണ്ടി ഉമ്മന്‍. തന്റെ അറിവില്‍ സഹോദരിമാര്‍ മത്സരിക്കാനില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അച്ചു ഉമ്മനും മറിയ ഉമ്മനും മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രതികരണം.

'എന്റെ അറിവില്‍ സഹോദരിമാര്‍ മത്സരിക്കില്ല. അവര്‍ക്ക് താല്‍പ്പര്യം ഇല്ലെന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്. അച്ചു അവധിക്ക് വന്നപ്പോഴും രാഷ്ട്രീയത്തിലേക്ക് ഇല്ല എന്നാണ് പറഞ്ഞത്. അപ്പ ഉള്ളപ്പോള്‍ തന്നെ അങ്ങനെ ഒരു തീരുമാനമാണ് എടുത്തിരുന്നത്. അതില്‍ മാറ്റം ഉണ്ടായാല്‍ അവര്‍ എന്നോട് പറയും. പാര്‍ട്ടിയോട് പറയും', ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി കുടുംബത്തില്‍ നിന്നും ഒരു സ്ഥാനാര്‍ത്ഥിയേ ഉണ്ടാകൂവെന്നും അങ്ങനെയാണ് നിലവിലെ തീരുമാനമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പുതുപ്പള്ളി ഒഴിഞ്ഞു കൊടുക്കാന്‍ തയാറാണെന്ന വാര്‍ത്തയിലും ചാണ്ടി ഉമ്മന്‍ പ്രതികരിച്ചു.

പാര്‍ട്ടി നേതൃത്വത്തോട് പറഞ്ഞ കാര്യങ്ങള്‍ നിങ്ങളോട് പറയേണ്ട കാര്യമില്ല. പാര്‍ട്ടിയില്‍ പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടിയില്‍ പറഞ്ഞതാണ്. പാര്‍ട്ടി ആവശ്യപ്പെടുന്നതനുസരിച്ചാണ് താന്‍ സ്ഥാനാര്‍ത്ഥിയായത്. പാര്‍ട്ടി തീരുമാനിച്ചാലെ താന്‍ വീണ്ടും സ്ഥാനാര്‍ത്ഥിയാവുകയുള്ളൂ. എവിടെയായാലും എല്ലാം പാര്‍ട്ടിയുടെ തീരുമാനമായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Chandy Oommen MLA has stated that only one member from the family will contest the elections in Puthuppally

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈറ്റില കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്, ഷാജി കൊല്ലപ്പെട്ട സുധയുടെ അമ്മയുടെ സഹപ്രവര്‍ത്തകന്‍

തമിഴ്നാട് രാഷ്ട്രീയത്തിൽ നിർണായക നീക്കം; പുതിയ പാർട്ടിയുമായി തിരിച്ചു വരവ് പ്രഖ്യാപിച്ച് വികെ ശശികല

ഉത്രാളിക്കാവ് പൂരത്തിനിടെ ആന ഇടഞ്ഞു, വിഡിയോ

മൂന്ന് വർഷത്തെ സ്കൂൾ കലണ്ടർ 2026–2029: യുഎഇ അവധി ദിവസങ്ങൾ, ഇളവുകൾ ലഭിക്കുന്ന സ്കൂളുകൾ; രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

പിതാവ് ഗുരുതരാവസ്ഥയില്‍; റിങ്കു സിങ് ഇന്ത്യന്‍ ടീം വിട്ടു

SCROLL FOR NEXT