ചങ്ങനാശ്ശേരിയില്‍ വീടുകള്‍ കുത്തിത്തുറന്ന് മോഷണം കവര്‍ന്നു വിഡിയോ ദൃശ്യം
Kerala

കള്ളാ, നീ കവര്‍ന്നത് സ്വപ്നം കൂടിയാണ്...; കാനഡയില്‍ ജോലിക്ക് പോകാന്‍ യുവതി സൂക്ഷിച്ച രണ്ടരലക്ഷം മോഷണം പോയി

ചങ്ങനാശേരിയില്‍ നിരവധി വീടുകള്‍ കുത്തിത്തുറന്ന് നടന്ന മോഷണത്തില്‍ നഷ്ടമായത് സൗമ്യയുടെ സ്വപ്‌നങ്ങളും

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ചങ്ങനാശേരിയില്‍ നിരവധി വീടുകള്‍ കുത്തിത്തുറന്ന് നടന്ന മോഷണത്തില്‍ നഷ്ടമായത് സൗമ്യയുടെ സ്വപ്‌നങ്ങളും. പുതുപ്പറമ്പില്‍ ജോസി വര്‍ഗീസിന്റെ ഭാര്യ സൗമ്യ കാനഡയില്‍ ജോലിക്ക് പോകാന്‍ വിമാനടിക്കറ്റിനായി സൂക്ഷിച്ചിരുന്ന 2.5 ലക്ഷം രൂപയാണ് മോഷ്ടിച്ചത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ഒന്നരപവന്‍ സ്വര്‍ണവുമാണ് മോഷണം പോയത്.

പണത്തിനൊപ്പമുണ്ടായിരുന്ന വീസയും സര്‍ട്ടിഫിക്കറ്റുകളും സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കടമാഞ്ചിറ ക്രൈസ്റ്റ് നഗര്‍ ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന കൊച്ചുപറമ്പില്‍ ജോസി വര്‍ഗീസിന്റെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെയാണു സംഭവം. സൗമ്യ നഴ്‌സിങ് ജോലിക്കായി കാനഡയിലേക്കു പോകാനിരിക്കുകയാണ്. വിമാന ടിക്കറ്റിനും മറ്റു ചെലവുകള്‍ക്കുമായി അലമാരയില്‍ സൂക്ഷിച്ചിരുന്ന രൂപയാണു കവര്‍ന്നത്. സമീപത്തെ 4 വീടുകളിലും മോഷണശ്രമമുണ്ടായി. ഒരു വീട്ടിലെ മേശവലിപ്പില്‍ സൂക്ഷിച്ചിരുന്ന 900 രൂപയും മോഷ്ടിച്ചു. വീട്ടുകാര്‍ ഉണര്‍ന്നപ്പോള്‍ മോഷ്ടാക്കള്‍ കടന്നുകളഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സൗമ്യയും പതിനൊന്നും ഏഴും വയസ്സുള്ള രണ്ടു മക്കളും മാത്രമാണു സംഭവം നടക്കുമ്പോള്‍ വീട്ടിലുണ്ടായിരുന്നത്. വീടിന്റെ പിന്നിലെ വാതില്‍ ആയുധം ഉപയോഗിച്ചു തകര്‍ത്താണു മോഷ്ടാക്കള്‍ കയറിയതെന്നു പൊലീസ് പറഞ്ഞു. ജോലിക്കു ശേഷം ഭര്‍ത്താവ് ജോസി രാവിലെ വീട്ടിലെത്തി ഭാര്യയെയും മക്കളെയും വിളിച്ചുണര്‍ത്തിയപ്പോഴാണു മോഷണവിവരമറിയുന്നത്.

കഴിഞ്ഞ ദിവസമാണു സൗമ്യയ്ക്കു വീസ ലഭിച്ചത്. പൊലീസും വിരലടയാള വിദഗ്ധരും പരിശോധന നടത്തി. വീടുകളിലെ സിസിടിവി ദൃശ്യങ്ങളില്‍ മുഖംമറച്ച രണ്ടുപേരുടെ ദൃശ്യങ്ങള്‍ പുലര്‍ച്ചെ 2നു ശേഷം പതിഞ്ഞതായി പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

എണ്ണമയമുള്ള ചർമ്മമാണോ നിങ്ങൾക്ക്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

'പറഞ്ഞാല്‍ പങ്കെടുക്കുമായിരുന്നു', റസൂല്‍പൂക്കുട്ടി ചുമതലയേല്‍ക്കുന്ന ചടങ്ങിന് ക്ഷണിച്ചില്ല, അതൃപ്തി പ്രകടമാക്കി പ്രേംകുമാര്‍

'മോഹന്‍ലാലിനെ അവന്‍ അറിയാതെ വിളിച്ചിരുന്ന പേര്, പറഞ്ഞാല്‍ എന്നെ തല്ലും'; ഇരട്ടപ്പേര് വെളിപ്പെടുത്തി ജനാര്‍ദ്ദനന്‍

ഇതാണ് സൗദി അറേബ്യയുടെ ആതിഥ്യ മര്യാദ; വൃദ്ധനായ യാത്രക്കാരന് ഭക്ഷണം വാരി നൽകി ക്യാബിൻ ക്രൂ (വിഡിയോ)

SCROLL FOR NEXT