ഫയല്‍ ചിത്രം 
Kerala

പിഎസ് സി വകുപ്പുതല പരീക്ഷകളില്‍ മാറ്റം ; പുതിയ സമയവും തീയതിയും ഇപ്രകാരം

പുതുക്കിയ അഡ്മിഷന്‍ ടിക്കറ്റ് വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണമെന്ന് പിഎസ് സി അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം : കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ മാറ്റിവെച്ച മൂന്നു വകുപ്പുതല പരീക്ഷകള്‍ ഈ മാസം 9, 13 തീയതികളില്‍ നടക്കും. സെപ്റ്റംബര്‍ 27നും ഈ മാസം 8, 11 തീയതികളിലും നടത്താനിരുന്ന പരീക്ഷകളാണ് 9, 13 തീയതികളില്‍ നടക്കുക. 

പൊതുമരാമത്ത് വകുപ്പിലെ ജീവനക്കാര്‍ക്കും ബാധകമാകുന്ന അക്കൗണ്ട് ടെസ്റ്റ് (ഹയര്‍) പാര്‍ട്ട് 2 പേപ്പര്‍ 1 പരീക്ഷയും കെഎസ്ഇബി ജീവനക്കാര്‍ക്കും കൂടി ബാധകമാകുന്ന അക്കൗണ്ട് ടെസ്റ്റ് (ഹയര്‍) പാര്‍ട്ട് 2 - പേപ്പര്‍ 1 പരീക്ഷയും ഈ മാസം 13 ന് ഉച്ചയ്ക്ക് 2 മുതല്‍ 3.30 വരെ നടക്കും. അക്കൗണ്ട് ടെസ്റ്റ് ഫോര്‍ എക്‌സിക്യൂട്ടീവ് ഓഫിസേഴ്‌സ് - പേപ്പര്‍ 1, 2 പരീക്ഷകള്‍ ഈ മാസം 9ന് നടക്കും. 

പേപ്പര്‍ ഒന്നും രണ്ടും പരീക്ഷകള്‍ രണ്ടു സെഷനുകളിലായി രാവിലെ 10 മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകുന്നേരം നാലു വരെയുമാണ് നടക്കുക. പുതുക്കിയ അഡ്മിഷന്‍ ടിക്കറ്റ് വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം. ഈ മാസം 8, 11 തീയതികളില്‍ നടത്തുന്ന മറ്റു വകുപ്പുതല പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും പി എസ് സി അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍